എം. പി.യുടെ ലോക്സഭാ അംഗത്വം റദ്ദാക്കണം; സ്പീക്കര്‍ക്ക് കത്ത്

എം. പി.യുടെ ലോക്സഭാ അംഗത്വം റദ്ദാക്കണം; സ്പീക്കര്‍ക്ക് കത്ത്

“Manju”

ന്യൂഡല്‍ഹി: വിമത എം.പി രഘു രാമകൃഷ്ണ രാജുവിന്‍റെ ലോക്സഭാ അംഗത്വം റദ്ദാക്കണമെന്ന ആവശ്യവുമായി വൈ.എസ്.ആര്‍. കോണ്‍ഗ്രസ് പാര്‍ട്ടി. വൈ.എസ്.ആര്‍.സി.പി ലോക്സഭ ചീഫ് വിപ്പ് മര്‍ഗാനി ഭരത് സ്പീക്കര്‍ ഒാം ബിര്‍ലയെ നേരില്‍ കണ്ടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയാണ് രഘു രാമകൃഷ്ണ രാജുവിന്‍റെ അംഗത്വം റദ്ദാക്കാന്‍ വൈ.എസ്.ആര്‍. കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. പാര്‍ട്ടിക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന്‍റെ തെളിവുകളും ഭരത് സ്പീക്കര്‍ക്ക് കൈമാറി.

സ്വന്തം പാര്‍ട്ടിക്കെതിരെ ശബ്ദമുയര്‍ത്തുന്ന ആളാണ് രഘു രാമകൃഷ്ണ രാജു. അടുത്ത കാലത്ത് ആന്ധ്രാപ്രദേശ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്‍റ് (എപി-സി.ഐ.ഡി) രഘു രാമകൃഷ്ണ രാജുവിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് ഫയല്‍ ചെയ്തിരുന്നു. കസ്റ്റഡിയില്‍ തന്നെ മര്‍ദ്ദിച്ചതായി രാജു ആരോപിച്ചിരുന്നു. ഇക്കാര്യത്തില്‍ സുപ്രീംകോടതിയെ സമീപിക്കുകയും നിരവധി എം.പിമാര്‍ക്ക് കത്തയക്കുകയും എം.പി. ചെയ്തിരുന്നു.

Related post