മുഖ്യമന്ത്രിയുടെ മനം നിറച്ച് സെക്രട്ടറിയേറ്റിലെ തെങ്ങ്

മുഖ്യമന്ത്രിയുടെ മനം നിറച്ച് സെക്രട്ടറിയേറ്റിലെ തെങ്ങ്

“Manju”

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് വളപ്പില്‍ പച്ചക്കറി കൃഷി ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിയുടെ മനം നിറച്ചത് ഒരു തെങ്ങാണ്.അഞ്ച് വര്‍ഷം മുമ്പ് സെക്രട്ടറിയേറ്റ് വളപ്പില്‍ മുഖ്യമന്ത്രി നട്ട തൈയ്യാണ് ഇപ്പോള്‍ പതിനെട്ടു കുല തേങ്ങയുമായി കായ്ച്ച്‌ നില്‍ക്കുന്നത്.രംഗം ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം. വേദി സെക്രട്ടേറിയറ്റ് വളപ്പും.തക്കാളി തൈ നട്ട് ഉദ്ഘാടനം ചെയ്ത് മടങ്ങാന്‍ നിന്ന മുഖ്യമന്ത്രി പിണറായി വിജയനെ ഉദ്യോഗസ്ഥരാണ് അഞ്ച് വര്‍ഷം മുമ്ബത്തെ തെങ്ങിന്‍ തൈയുടെ കാര്യം ഓര്‍മ്മിപ്പിച്ചത്.പതിനെട്ട് കുല തേങ്ങയുമായി പടര്‍ന്നു പന്തലിച്ചു നില്‍പ്പുണ്ട്. പരിപാലിച്ച ജീവനക്കാരെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി മടങ്ങി.

Related post