വികാരഭരിതനായി ചേതന്‍ സാക്കറിയ

വികാരഭരിതനായി ചേതന്‍ സാക്കറിയ

“Manju”

ന്യൂഡെല്‍ഹി: ഇന്‍ഡ്യന്‍ ക്രികെറ്റ് ടീമിലേക്കുള്ള ക്ഷണമെത്തിയതിന് പിന്നാലെ വികാരഭരിതനായി രാജസ്ഥാന്‍ റോയല്‍സിന്റെ യുവ താരം ചേതന്‍ സാക്കറിയ. ജീവിതത്തില്‍ വലിയ നഷ്ടങ്ങളുണ്ടായി നില്‍ക്കുന്നതിനിടെ വന്ന സന്തോഷത്തില്‍ അത് കാണാന്‍ തന്റെ അച്ഛന്‍ ഉണ്ടായിരുന്നെങ്കില്‍ എന്നാശിക്കുകയാണ് ചേതന്‍.താരത്തിന്റെ സഹോദരനും പിതാവും അടുത്തിടെയാണു മരിച്ചത്. മരണത്തിന്റെ ആഘാതത്തില്‍നിന്ന് കുടുംബം കരകയറുന്നതിനിടെയാണ് യുവതാരത്തിന് ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമിലേക്കു വിളിയെത്തുന്നത്. ഇന്‍ഡ്യന്‍ ടീമിലേക്കുള്ള തന്റെ അരങ്ങേറ്റം മരിച്ചുപോയ പിതാവിനും അമ്മയ്ക്കും വേണ്ടി സമര്‍പ്പിക്കുന്നതായി ചേതന്‍ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. ചേതന്റെ പിതാവ് കാഞ്ചിഭായ് കോവിഡ് ബാധിച്ചാണു മരിച്ചത്.ഇതൊക്കെ കാണാന്‍ അച്ഛന്‍ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എന്നാണു ഞാന്‍ ആഗ്രഹിക്കുന്നത്. ഞാന്‍ ഇന്‍ഡ്യന്‍ ടീമില്‍ കളിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. അച്ഛനെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. ഒരു വര്‍ഷത്തിനിടെ ജീവിതത്തില്‍ ഒരുപാട് ഉയര്‍ച്ച, താഴ്ചകള്‍ ദൈവം തന്നു. ഇതു വളരെ വൈകാരികമാണ് ഒരു ദേശീയ മാധ്യമത്തോടു ചേതന്‍ സാക്കറിയ പറഞ്ഞു.എനിക്ക് എന്റെ സഹോദരനെ നഷ്ടമായി. അതിന് ശേഷം ഒരു മാസം കഴിഞ്ഞപ്പോള്‍ ഐ പി എലില്‍നിന്ന് എനിക്കു വലിയ കരാര്‍ ലഭിച്ചു. കഴിഞ്ഞ മാസം അച്ഛന്‍ മരിച്ചു. ദൈവം എന്നെ ഇന്‍ഡ്യന്‍ ടീമിലേക്കും ഇപ്പോള്‍ എത്തിച്ചിരിക്കുന്നു.

Related post