വേട്ടയാടല്‍ ഒരിക്കലും ശരിയല്ല – കെ സുധാകരന്‍

വേട്ടയാടല്‍ ഒരിക്കലും ശരിയല്ല – കെ സുധാകരന്‍

“Manju”

കണ്ണൂര്‍: ചാനല്‍ ചര്‍ച്ചയ്ക്കിടെ റിപ്പോര്‍ട്ടര്‍ ടി വി അവതാരകന്‍ നികേഷ് കുമാറുമായി ഉണ്ടായ വാഗ്വാദത്തില്‍ അണികളോട് അഭ്യര്‍ത്ഥനയുമായി നിയുക്ത കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ചാനല്‍ ചര്‍ച്ചകളില്‍ ഇത് പോലുള്ള സംഭവങ്ങള്‍ സാധാരണമാണ്. പ്രതികാരബുദ്ധിയോടു കൂടി നമുക്ക് ആ പ്രശ്നത്തെ സമീപിക്കുവാന്‍ സാധിക്കുകയില്ലെന്ന് വ്യക്തമാക്കുന്ന അദ്ദേഹം ഒരു വിഭാഗം പ്രവര്‍ത്തകര്‍ നികേഷിനെതിരെ തുടരുന്ന പ്രതികരണങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുന്നു.
‘അതങ്ങ് മറക്കാം. അതങ്ങ് പൊറുക്കാം. അതിനപ്പുറത്ത് ഒരു വേട്ടയാടല്‍ ഒരിക്കലും ശരിയല്ല’- കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Related post