IndiaKeralaLatest

സൗദിയിൽ മരിച്ച മലയാളി നേഴ്‌സുമാരുടെ മൃതദേഹങ്ങൾ നാട്ടിലേക്കയച്ചു

“Manju”

ജിദ്ദ: കഴിഞ്ഞ ആഴ്ച ദക്ഷിണ – പശ്ചിമ സൗദിയിലുണ്ടായ ഒരു റോഡപകടത്തിൽ മരണപ്പെട്ട മലയാളി നേഴ്‌സുമാരുടെ മൃതദേഹങ്ങൾ നാട്ടിലേയ്ക്ക് അയച്ചു. നജ്‌റാൻ കിംഗ് ഖാലിദ് ആശുപതിയിലെ നഴ്‌സുമാരായ കോട്ടയം സ്വദേശി ഷിൻസി ഫിലിപ്പ്, തിരുവനന്തപുരം സ്വദേശി അശ്വതി വിജയൻ എന്നിവരാണ് യദുമ എന്ന സ്ഥലത്തു വെച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടത്.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. നേഴ്‌സുമാർ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം വന്നിടിച്ചാണ് ദാരുണമായ അപകടം ഉണ്ടായത്. അപകട സ്ഥലത്തു വെച്ച് തന്നെ രണ്ടു പേരും അന്ത്യശ്വാസം വലിക്കുകയുണ്ടായി. യമൻ അതിർത്തിയിലുള്ള സൗദി നഗരമായ നജ്‌റാനിൽ നിന്ന് നൂറ് കിലോമീറ്റർ അകലെ യദുമക്കടുത്ത് വെച്ചാണ് അപകടം നടന്നത്.
നേഴ്‌സുമാരുടെ കുടുംബാംഗങ്ങളും, ജിദ്ദ കോൺസുലേറ്റും ആവശ്യപെട്ടതനുസരിച്ച് അനിൽ രാമചന്ദ്രന്റെ പേരിൽ പവർ ഓഫ് അറ്റോർണി നൽകിയിരുന്നു. ഏറെ വൈകാതെ തന്നെ നടപടികൾ പൂർത്തിയാക്കാനും മൃതദേഹങ്ങൾ വിട്ടുകിട്ടാനും അത് നാട്ടിലേയ്ക്ക് അയക്കാനും പ്രദേശത്തെ ട്രാഫിക് പോലീസ് മേധാവി, നജ്‌റാൻ ഗവർണറേറ്റ് ഉദ്യോഗസ്ഥർ, കിംഗ് ഖാലിദ് ഹോസ്പിറ്റൽ ഉദ്യോഗസ്ഥർ, നജ്‌റാൻ റീജിയൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സഹകരണം വിലപ്പെട്ടതായിരുന്നുവന്ന് ബന്ധപെട്ടവർ വിവരിച്ചു.
ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് കമ്മ്യൂണിറ്റി വെൽഫയർ വിഭാഗം കോൺസുൽ ഡോ. ആലീം ശർമ, കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫെയർ മെമ്പറുമായ അനിൽ രാമചന്ദ്രൻ, അബ്ദുൾ ഗഫൂർ, കോൺസുലേറ്റ് പരിഭാഷകൻ ആസിം അൻസാരി നജ്റാനിലെ പ്രതിഭ സാംസ്‌കാരിക വേദി കേന്ദ്ര കമ്മിറ്റി റിലീഫ് കൺവീനർ, പ്രതിഭ ഖലാദിയ യൂണിറ്റ് മെമ്പർമാർ എന്നിവരും നടപടികളിൽ പങ്കാളികളായി.

Related Articles

Back to top button