InternationalLatest

കാലാവധി കഴിഞ്ഞ വിസിറ്റിങ്​ വിസകള്‍ പുതുക്കാനാരംഭിച്ചു സൗദി

“Manju”

ജിദ്ദ: കോവിഡ്​ പ്രതിസന്ധി ഘട്ടത്തില്‍ സൗദി അറേബ്യയിലേക്ക്​ പ്രവേശനം തടഞ്ഞതിനെ തുടര്‍ന്ന്​ കാലാവധി കഴിഞ്ഞ വിസിറ്റിങ്​ വിസകള്‍ പുതുക്കുന്നതിനുള്ള സേവനം വിദേശകാര്യ മന്ത്രാലയം തുടങ്ങി . സൗദി അറേബ്യ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ഇന്ത്യയടക്കമുള്ള 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നല്‍കിയ വിസകളാണ്​ പുതുക്കാന്‍ നീക്കമിടുന്നത് .

കോവിഡ്​ വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച സാഹചര്യത്തില്‍ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന്​ ഉപയോഗപ്പെടുത്താന്‍ കഴിയാത്ത വിസിറ്റിങ്​ വിസകള്‍ ഒരു ഫീസും കൂടാതെ പുതുക്കി നല്‍കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്​ കഴിഞ്ഞയാഴ്​ച ഉത്തരവിട്ടിരുന്നു. ​ആഭ്യന്തര, ധനമന്ത്രാലയങ്ങളുടെ സഹകരണത്തോടെ ഇലക്​ട്രോണിക്​ സംവിധാനത്തിലൂടെയാണ്​ വിസ പുതുക്കുന്ന നടപടിക്ക് വിദേശകാര്യ മന്ത്രാലയം തുടക്കമിട്ടത്. ഇതോടെ പ്രവേശനം യാത്രാനിരോധനത്തെ തുടര്‍ന്ന്​​ ഉപയോഗപ്പെടുത്താത്തതും കാലാവധി കഴിഞ്ഞതുമായ വിസിറ്റിങ്​ വിസകള്‍ അതതു രാജ്യങ്ങളില്‍ നിന്ന്​ യാത്രക്കാര്‍ക്ക് ​ പുതുക്കാന്‍ കഴിയും.

രാജ്യത്തിനുള്ള പുറത്തുള്ള സന്ദര്‍ശകര്‍ക്ക്​ സേവനത്തി​ന്റെ പ്രയോജനം ലഭിക്കാനും വിസ കാലാവധി നീട്ടാനും https://enjazit.com.sa/enjaz/extendexpiredvisa എന്ന ഇ-വിസ സേവന പ്ലാറ്റ്​ഫോമില്‍ പ്രവേശിച്ചാല്‍ മതിയെന്ന്​ സൗദി പ്രസ്​ ഏജന്‍സി റിപ്പോര്‍ട്ട്​ ചെയ്​തു.

Related Articles

Back to top button