KeralaLatestThiruvananthapuram

പോത്തൻകോട് ക്രിട്ടിക്കൽ കണ്ടെയ്‌ൻമെന്റ് സോണ്‍

“Manju”

പോത്തൻകോട്:  അതിയന്നൂർ, ചെറുന്നിയൂർ, കടയ്ക്കാവൂർ, മണമ്പൂർ, പനവൂർ, പെരുങ്കടവിള, പോത്തൻകോട്, വാമനപുരം, വെള്ളറട, വിളപ്പിൽ, അഴൂർ, ഇടവ, കഠിനംകുളം, കല്ലിയൂർ, കാരോട്, കിഴുവിലം, ഒറ്റശേഖരമംഗലം, വെങ്ങാനൂർ, വെട്ടൂർ, അഞ്ചുതെങ്ങ്, ബാലരാമപുരം, കുളത്തൂർ, പൂവാർ, ചെമ്മരുതി, ഒറ്റൂർ, ആര്യങ്കോട്, കാഞ്ഞിരംകുളം, പള്ളിച്ചൽ, കൊല്ലയിൽ, ചെങ്കൽ എന്നീ പ്രദേശങ്ങളാണ് ക്രിട്ടിക്കൽ കണ്ടെയ്‌ൻമെന്റ് സോണിൽ ഉൾപ്പെടുന്നത്. ഇവിടങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിനു മുകളിലാണ്. നിലവിലുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കു പുറമേ കൂടുതൽ കർശന നിയന്ത്രണങ്ങൾ ഈ പ്രദേശങ്ങളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

ആളുകൾ‌ എസ് എം എസ് (സാമൂഹിക അകലം, മാസ്‌കിംഗ്, സാനിറ്റൈസേഷൻ) മാർഗ്ഗനിർദേശങ്ങൾ കൃത്യമായും പാലിക്കണം. ക്രിട്ടിക്കൽ കണ്ടെയ്‌ൻമെന്റ് സോണുകളിൽ നിന്ന് അനാവശ്യമായി ആളുകൾ പുറത്തു പോകുവാൻ പാടില്ല. രോഗവ്യാപനം കുറയുന്നതിനുവേണ്ടി ജില്ലാഭരണകൂടം ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളോടു പൊതുജനങ്ങൾ സഹകരിക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button