India

കൊ-വിൻ പോർട്ടലിലെ വിവരങ്ങൾ സുരക്ഷിതം

“Manju”

ന്യൂഡൽഹി : കൊറോണ പ്രതിരോധ വാക്‌സിൻ രജിസ്‌ട്രേഷൻ പോർട്ടലായ കൊ-വിൻ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്രം. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്തിയതായും മന്ത്രാലയം വ്യക്തമാക്കി.

കൊ-വിൻ സൈറ്റിലെ വിവരങ്ങൾ ചോർത്തിയെന്നും, ഡാറ്റ വിൽപ്പന വെബ്‌സൈറ്റായ ഡാർക്ക് വെബിൽ ആളുകളുടെ വിശദാംശങ്ങൾ ലഭ്യമാണെന്ന വാദവുമായി ഹാക്കർ രംഗത്ത് വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയത്തിന് കീഴിലെ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെയായിരുന്നു ആരോഗ്യമന്ത്രാലയത്തിന്റെ പ്രതികരണം.

കൊ-വിൻ പോർട്ടലിലെ വിവരങ്ങൾ ചോർന്നുവെന്ന വാദം വ്യാജമാണെന്ന്
വാക്‌സിൻ അഡ്മിനിസ്‌ട്രേഷൻ എംപവേഡ് ഗ്രൂപ്പ് ചെയർമാൻ ഡോ. ആർ.എസ്. ശർമ്മ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തി. ആളുകളുടെ വിവരങ്ങൾ സംരക്ഷിക്കുന്നതിനായി നിരന്തരം നടപടികൾ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button