IndiaLatest

കോവിഡ് വാക്സിന്‍ സ്വീകരിച്ചവരില്‍ ആന്റിബോഡി ഉല്‍പ്പാദനം കൂടുതല്‍

“Manju”

ഡല്‍ഹി: കോവിഡ് പ്രതിരോധത്തിനായി വാക്സിനേഷന്‍ സ്വീകരിച്ച ശേഷം ശരീരത്തില്‍ ഉല്പാദിപ്പിക്കുന്ന ആന്റിബോഡി കൂടുതല്‍ കാലം നിലനില്‍ക്കുമെന്നും കൂടുതല്‍ പ്രതിരോധം നല്‍കുമെന്നും പഠന റിപ്പോര്‍ട്ട്. രോ​ഗബാധക്ക് ശേഷമുള്ള നാലു മാസത്തിനകം സ്വാഭാവികമായി ശരീരം ഉല്‍പ്പാദിപ്പിക്കുന്ന ആന്റിബോഡികളേക്കാള്‍ കൂടുതലായിരിക്കും ഇതെന്നും ശക്തമാണിതെന്നും കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റി (കെജിഎംയു) നടത്തിയ പഠനം കണ്ടെത്തി.

യൂണിവേഴ്സിറ്റിയിലെ 989 ആരോഗ്യ പ്രവര്‍ത്തകരിലും 500 പ്ലാസ്മ ദാതാക്കളിലുമാണ് പഠനം നടത്തിയത്. വൈറസിന്റെ ചങ്ങല പൊട്ടിക്കുന്നതിനായി പ്രതിരോധ ശേഷി നേടാന്‍ വാക്സിനേഷനിലൂടെ മാത്രമേ സാധിക്കുകയുള്ളൂ എന്നും സ്വാഭാവിക പ്രതിരോധത്തിലൂടെ ഇത് ഫലപ്രദമാവില്ലെന്നും പഠനം കണ്ടെത്തി.

രണ്ടു ഭാഗങ്ങളായി നടത്തിയ പഠനത്തില്‍ യൂണിവേഴ്സിറ്റിയിലെ സീനിയര്‍ ഫാക്കല്‍റ്റി അംഗങ്ങള്‍, ജൂനിയര്‍ ഡോക്ടര്‍മാര്‍, ക്ലാസ്സ് ഫോര്‍ ജീവനക്കാര്‍ തുടങ്ങിയ 989 ആരോഗ്യ പ്രവര്‍ത്തകരിലാണ് പഠനം നടത്തിയത്. ഇതില്‍ 869 പേര്‍ക്കും (88 ശതമാനം) ശരീരത്തില്‍ ആവശ്യമായ ആന്‍റിബോഡികള്‍ ഉണ്ടായിരുന്നതായി കണ്ടെത്തി. ഈ 869 പേരില്‍ 73 ശതമാനവും രണ്ടു ഡോസ് വാക്സിനും 13 ശതമാനം പേര്‍ ഒരു ഡോസ് വാക്സിനും സ്വീകരിച്ചവരാണ്. മറ്റുള്ളവര്‍ രോ​ഗബാധയുണ്ടായെങ്കിലും വാക്സിന്‍ സ്വീകരിച്ചിട്ടില്ലാത്തവരാണ്.

Related Articles

Back to top button