InternationalLatest

ഫെയ്സ്ബുക്ക് ജീവനക്കാര്‍ക്ക് പുതിയ പ്രഖ്യാപനവുമായി ഫേസ്ബുക്ക് സിഇഒ സുക്കര്‍ബര്‍ഗ്

“Manju”

വാഷിംഗ്ടണ്‍: ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ഫേസ്ബുക്ക്. ഫേസ്ബുക്ക് ജീവനക്കാര്‍ക്ക് ഓഫീസിന് പുറത്ത് ജോലിചെയ്യാന്‍ കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കുന്നുവെന്നാണ് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം പകുതിയെങ്കിലും വിദൂരമായി പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നതായി ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ജീവനക്കാരെ അറിയിച്ചു.

‘വിദൂരമായി ജോലി ചെയ്യുന്നത് ദീര്‍ഘകാല ചിന്തയ്ക്ക് കൂടുതല്‍ ഇടം നല്‍കിയിട്ടുണ്ടെന്നും കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ഇത് സഹായിച്ചിട്ടുണ്ടെന്നും സുക്കര്‍ബര്‍ഗ് പറയുന്നു. ഇക്കാര്യങ്ങള്‍ സന്തോഷപ്രദവും ജോലിയില്‍ കൂടുതല്‍ ഉത്പാദനക്ഷമവുമാക്കിയിട്ടുണ്ടെന്നും കണ്ടെത്തിയതായും അദ്ദേഹം വ്യക്തമാക്കി.

എല്ലാ തലങ്ങളിലുമുള്ള ജീവനക്കാര്‍ക്കും ഓഫീസില്‍ വരാതെ ദൂരസ്ഥലങ്ങളിലിരുന്നു ജോലികള്‍ ചെയ്യാന്‍ അനുവദിക്കുമെന്നാണ് ഫേസ്ബുക്ക് അറിയിക്കുന്നത്. അതേസമയം ഓഫീസിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ജീവനക്കാര്‍ക്ക് അതിനുള്ള അവസരവും ഉണ്ട്. ഓഫീസില്‍ നിര്‍ബന്ധമായും ഉണ്ടാവേണ്ട ജീവനക്കാര്‍ക്ക് പോലും പ്രതിവര്‍ഷം 20 പ്രവൃത്തി ദിവസം വരെ വിദൂര സ്ഥലത്ത് ചെലവഴിക്കാന്‍ കഴിയും

Related Articles

Check Also
Close
Back to top button