IndiaLatest

ഇന്ധനവിലക്കെതിരെ പ്രതികരണവുമായി; കേന്ദ്ര മന്ത്രി

“Manju”

ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനവിനെ എതിര്‍ക്കുന്ന രാഹുല്‍ ​ഗാന്ധി എന്ത് കൊണ്ട് കോണ്‍​ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇന്ധനവില കുറക്കാന്‍ ആവശ്യപ്പെടുന്നില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. രാഹുല്‍ ​ഗാന്ധിക്ക് ഇന്ധനവിലയില്‍ ആശങ്കയുണ്ടെങ്കില്‍ കോണ്‍​ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ഇന്ധനവില കുറക്കാന്‍ ആവശ്യപ്പെടണമെന്നും കേന്ദ്ര മന്ത്രി . ഇന്ധനവില കുതിച്ചുയര്‍ന്നു എന്നത് ശരിതന്നെയാണ്. എന്നാല്‍ ഒരു വര്‍ഷം 35000 കോടി രൂപയാണ് വാക്സിനേഷന് വേണ്ടി സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ഇന്ധന നികുതി വരുമാനത്തിലൂടെ ക്ഷേമപ​ദ്ധതികള്‍ക്ക് വേണ്ട പണം കണ്ടെത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button