LatestThiruvananthapuram

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 1,775 പേര്‍ക്ക് കൊവിഡ്

“Manju”

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 1,775 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,315 പേര്‍ രോഗമുക്തരായി. 14.8 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച്‌ 13,576 പേര്‍ ചികിത്സയിലുണ്ട്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 1,640 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ ആറു പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. പുതുതായി 3,413 പേരെ ജില്ലയില്‍ നിരീക്ഷണത്തിലാക്കി. 2,736 പേര്‍ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂര്‍ത്തിയാക്കി. കൊവിഡുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 54,870 ആയി.

Related Articles

Back to top button