Latest

പ്രതികാരം വീട്ടി ഇംഗ്ലീഷ് പട

“Manju”

വെംബ്ലി : കഴിഞ്ഞ ലോകകപ്പ് സെമി ഫൈനലിലെ തിരിച്ചടിക്ക് ക്രൊയേഷ്യയോട് മധുര പ്രതികാരം വീട്ടി ഇംഗ്ലണ്ട്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ക്രൊയേഷ്യയെ ഇംഗ്ലണ്ട് തകര്‍ത്തത്. 57ാം മിനുട്ടില്‍ റഹീം സ്‌റ്റെര്‍ലിംഗ് ആണ് ഇംഗ്ലണ്ടിന്റെ ഗോള്‍ നേടിയത്.കളിയില്‍ ബലാബലമെന്നോണമാണ് ഇരുടീമുകളും കളിച്ചത്. ക്രൊയേഷ്യക്ക് മൂന്നും ഇംഗ്ലണ്ടിന് ഒന്നും മഞ്ഞക്കാര്‍ഡുകള്‍ ലഭിച്ചു. ഏഴ് തവണ ക്രൊയേഷ്യ ഇംഗ്ലണ്ടിന്റെ ഗോള്‍മുഖത്തേക്ക് ഷോട്ടുതിര്‍ത്തെങ്കിലും ഫലം കണ്ടില്ല. അതില്‍ രണ്ടെണ്ണം ഗോളെന്നുറച്ചതായിരുന്നെങ്കിലും ഗോളി ശ്രമം തകര്‍ത്തു.

Related Articles

Back to top button