LatestThiruvananthapuram

നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി 10000 വീടുകള്‍ പൂര്‍ത്തീകരിക്കും; മന്ത്രി എം വി ഗോവിന്ദന്‍

“Manju”

തിരുവനന്തപുരം ;സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ലെെഫ് മിഷന്റെ കീഴില്‍ 10000 വീടുകള്‍ പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു.  2021 ജൂണ്‍ 11 മുതല്‍ സപ്തംബര്‍ 19 വരെയുള്ള കാലയളവില്‍ നൂറുദിന പരിപാടികള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടാതെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി യാത്രികര്‍ക്കായുള്ള 100 ടേക് എ ബ്രേക്ക് ടോയ്ലറ്റ് കോംപ്ലക്സുകള്‍ പൂര്‍ത്തീകരിക്കും. വികേന്ദ്രീകരണ ജനാധിപത്യ ഭരണക്രമത്തിലൂടെ ഈ സര്‍ക്കാര്‍ ജനങ്ങളോടുള്ള ഉത്തരവാദിത്തം ഒരു തുടര്‍ പ്രക്രിയയാണെന്ന് അടയാളപ്പെടുത്തുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു.

Related Articles

Back to top button