KeralaLatest

ഇന്ന് ലോക രക്തദാതാ ദിനാചരണം; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

“Manju”

തിരുവനന്തപുരം: ലോക രക്തദാതാ ദിനാചരണം ഇന്ന്. രക്തദാതാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് നിര്‍വഹിക്കും. വൈകുന്നേരം മൂന്ന് മണിയ്ക്ക് ഓണ്‍ലൈനായായിരിയ്ക്കും ഉദ്ഘാടനം നടക്കുക. രക്തദാനത്തിന്റെ ആവശ്യകത, മഹത്വം എന്നിവയെക്കുറിച്ച്‌ എല്ലാ വിഭാഗം ജനങ്ങളിലും അവബോധം സൃഷ്ടിക്കുക, ദശലക്ഷക്കണക്കിന് ആള്‍ക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ വര്‍ഷംതോറും സന്നദ്ധമായി രക്തദാനം ചെയ്തവരെ ആദരിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഈ ദിവസം ആചരിയ്ക്കുന്നത്. ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം ‘രക്തം ദാനം ചെയ്യൂ, ലോകത്തിന്റെ സ്പന്ദനം നിലനിര്‍ത്തൂ’ എന്നതാണ്.

കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ മൂന്നേമുക്കാല്‍ ലക്ഷത്തോളം യൂണിറ്റ് രക്തം ശേഖരിക്കപ്പെട്ടു. ഇതില്‍ സന്നദ്ധ രക്തദാതാക്കളില്‍ നിന്നും ലഭിച്ചിട്ടുള്ളത് 70 ശതമാനം മാത്രമാണ്. ഇത് വര്‍ധിപ്പിക്കണം. 18നും 65നും മധ്യേ പ്രായവും കുറഞ്ഞത് 45 കിലോഗ്രാം ഭാരവും ശാരീരികവും മാനസികവുമായ ആരോഗ്യവുമുള്ള ഏതൊരാള്‍ക്കും മൂന്ന് മാസം കൂടുമ്ബോള്‍ രക്തദാനം ചെയ്യാവുന്നതാണ്. ഈ കോവിഡ് കാലത്ത് രക്തദാനത്തിന് വളരെയേറെ പ്രസക്തിയുണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

Related Articles

Back to top button