IndiaLatest

വിമാനത്താവളത്തില്‍ ബോംബ് വച്ചെന്ന് വ്യാജസന്ദേശം ;യുവാവ് പിടിയില്‍

“Manju”

ഡല്‍ഹി: ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ ബോംബ് വച്ചെന്ന് വ്യാജസന്ദേശം പോലീസിനെ അറിയിച്ച യുവാവ്‌ പിടിയില്‍. ഇന്ന് രാവിലെയാണ് സംഭവം. രാവിലെ 7: 45നാണ് വിമാനത്താവളത്തില്‍ ബോംബ് വച്ചെന്ന ഭീഷണി സന്ദേശം പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജബോംബ് ഭീഷണിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.

വിമാനത്താവളത്തില്‍ പുറപ്പെടാന്‍ തയ്യാറായി കിടന്ന വിമാനത്തില്‍ നിന്നാണ് പ്രതി പിടിയിലായത്. ആകാശ് ദീപ് എന്നയാളാണ് പോലീസ് പിടിയിലായത്. ഡല്‍ഹിയില്‍ നിന്ന് അച്ഛനൊപ്പം പാറ്റ്‌നയിലേക്ക് പോകുകയായിരുന്നു ഇയാള്‍. വിമാനത്തിനുള്ളില്‍ വച്ചാണ് ഇയാള്‍ പൊലീസിനെ വിളിച്ചത്‌. ആകാശ് ദീപ് മാനസിക വൈകല്യമുള്ളയാളാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

Related Articles

Back to top button