InternationalSports

കോപ്പ അമേരിക്ക; വെനസ്വേലക്കെതിരെ വിജയത്തുടക്കവുമായി ബ്രസീൽ

“Manju”

ബ്രസീലിയ: കോപ്പ അമേരിക്കയിൽ ബ്രസീലിന് വിജയത്തുടക്കം. ഉദ്ഘാടന മത്സരത്തിൽ വെനസ്വേലയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് മഞ്ഞപ്പട തോൽപ്പിച്ചത്. മാര്‍കിന്യോസ്, നെയ്മര്‍, ഗബ്രിയേല്‍ ബാര്‍ബോസ എന്നിവരാണ് ബ്രസീലിനായി വലചലിപ്പിച്ചത്. ഒരു ഗോൾ നേടിയതിനൊപ്പം രണ്ടെണ്ണത്തിന് വഴിയൊരുക്കിയ നെയ്മറാണ് ബ്രസീലിന്റെ വിജയശിൽപ്പി.

23-ാം മിനിട്ടില്‍ മാര്‍കിന്യോസിലൂടെയാണ് ബ്രസീല്‍ സ്കോർ തുറന്നത്. നെയ്മര്‍ എടുത്ത കോര്‍ണര്‍ കിക്ക് സ്വീകരിച്ച മാര്‍കിന്യോസ് അത് വലയിലെത്തിച്ചു. ഡാനിലോയെ ബോക്‌സിനകത്തുവെച്ച് ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാൽറ്റി നെയ്മർ ഗോളാക്കി മാറ്റിയതോടെ ബ്രസീൽ രണ്ട് ഗോളിന് മുന്നിലെത്തി.

89-ാം മിനിട്ടില്‍ വെനസ്വേല പ്രതിരോധനിരയെ കബിളിപ്പിച്ച് മുന്നേറിയ നെയ്മറിന്റെ ക്രോസ് ഗബ്രിയേല്‍ ബാര്‍ബോസ പോസ്റ്റിനുള്ളിലേക്കെത്തിച്ച് ബ്രസീലിന്റെ ലീഡ് മൂന്നായി ഉയർത്തി. മത്സരത്തിനിടയിൽ ലഭിച്ച മികച്ച ചില അവസരങ്ങൾ നെയ്മർക്ക് ഗോളാക്കി മാറ്റാൻ സാധിച്ചിരുന്നില്ല.

Related Articles

Back to top button