IndiaLatest

കേന്ദ്രപദ്ധതി നടപ്പാക്കി വരുന്നു മമതാ ബാനര്‍ജി

“Manju”

കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാരിന്റെ ‘ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ്’ പദ്ധതി നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ബുദ്ധിമുട്ടുകളൊന്നുമില്ലെന്നും ഇത് നടപ്പാക്കിവരികയാണെന്നു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഗുണഭോക്താക്കളെ സഹായിക്കാനായി ‘അടിയന്തരമായി’ പദ്ധതി നടപ്പാക്കണമെന്ന് കഴിഞ്ഞദിവസം ബംഗാള്‍ സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് മമതയുടെ പ്രതികരണം. ‘ ‘ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ്’ പദ്ധതി നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ബുദ്ധിമുട്ടുകളൊന്നുമില്ല. നടപടിക്രമങ്ങള്‍ നടന്നുവരികയാണ്’- മമതാ ബാനര്‍ജി എഎന്‍ഐയോട് പറഞ്ഞു.

Related Articles

Back to top button