India

ഡൽഹി സഫ്ദർജംഗ് വിമാന താവളത്തിൽ തീപിടുത്തം

“Manju”

ന്യൂഡൽഹി : ഡൽഹിയിലെ വിമാനത്താവളത്തിന്റെ കെട്ടിടത്തിൽ വൻതീപിടുത്തം. സഫ്ദർജംഗ് വിമാനത്താവളത്തിലെ ഐടി കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു സംഭവം.

ആറ് അഗ്നിശമന സേന യൂണിറ്റുകളാണ് രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തിയത്. വിമാനത്താവളത്തിലെ രണ്ട് ഫയർ ബ്രിഗേഡുകളും തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. കെട്ടിടത്തിനുള്ളിൽ കുടുങ്ങിയവരെ സുരക്ഷിതമായി ആദ്യം തന്നെ പുറത്തെത്തിച്ചു.

അപകടത്തിൽ കെട്ടിടത്തിലെ നിരവധി ജനാലകൾക്ക് കേടുവന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Related Articles

Back to top button