IndiaKeralaLatest

നിലമ്പൂര്‍- പെരുമ്പിലാവ് പാത: മേയില്‍ പൂര്‍ത്തിയാക്കും -മന്ത്രി

“Manju”

നിലമ്പൂർ- പെരുമ്പിലാവ് പാത: പെരിന്തൽമണ്ണയിലെ പുനർനിർമാണം അടുത്ത മേയിൽ  പൂർത്തിയാക്കും -മന്ത്രി | Reconstruction of Nilambur-Perumpilavu road at  Perinthalmanna will be ...
പെരിന്തല്‍മണ്ണ: നിലമ്ബൂര്‍- പെരുമ്ബിലാവ് സംസ്ഥാനപാതയില്‍ ഇഴഞ്ഞുനീങ്ങുന്ന പുലാമന്തോള്‍- മേലാറ്റൂര്‍ റോഡ് പുനര്‍നിര്‍മാണം 2022 മേയ് മാസത്തിനകം പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്യോഗസ്ഥര്‍ക്കും കരാര്‍ കമ്ബനിക്കും നിര്‍ദേശം നല്‍കി.
നിര്‍മാണം വേഗത്തിലാക്കണമെന്ന് നജീബ് കാന്തപുരം എം.എല്‍.എ നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചിരുന്നു.
ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച്‌ ചര്‍ച്ച നടത്തിയ മന്ത്രി പെരിന്തല്‍മണ്ണ- പട്ടാമ്ബി റോഡില്‍ ജൂബിലി മുതല്‍ കുറച്ചുഭാഗം എം.എല്‍.എയോടും ഉദ്യോഗസ്ഥരോടുമൊപ്പം സന്ദര്‍ശിച്ചു.
പണി സമയത്തിന് തീര്‍ക്കാത്തത് സംബന്ധിച്ച്‌ പരാതികളും കേട്ടു. ഘട്ടം ഘട്ടമായി പൂര്‍ത്തീകരിക്കാന്‍ വര്‍ക്ക് ഷെഡ്യൂള്‍ ഉള്‍പ്പെടുത്തി കലണ്ടര്‍ തയാറാക്കാന്‍ 17 ന് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥ യോഗം ചേരും.
മരംമുറി, വൈദ്യുതി തൂണ്‍ നീക്കല്‍, ജലവിതരണ പൈപ്പുകള്‍ മാറ്റല്‍ അടക്കമുള്ളവക്കായും വകുപ്പ് ഉദ്യോഗസ്ഥ യോഗം വിളിക്കും. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെട്ടതാണ് 30.88 കി. മീ. ഭാഗത്തെ പ്രവൃത്തി. 18 മാസംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ 150.48 കോടി എസ്റ്റിമേറ്റ് തുക വരുന്ന പദ്ധതി 139.4 കോടിക്കാണ് ഹൈദരാബാദ് ആസ്ഥാനമായ കമ്ബനിക്ക് കെ.എസ്.ടി.പി കരാര്‍ നല്‍കിയത്.

Related Articles

Back to top button