IndiaKeralaLatest

കൊവിഡ് മരണം റിപ്പോർട്ട്, മാനദണ്ഡങ്ങളിൽ മാറ്റം

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് മരണം നിര്‍ണയിക്കാനുള്ള മാനദണ്ഡങ്ങളില്‍ മാറ്റംവരുത്തി ആരോഗ്യവകുപ്പ് ഉത്തരവിറക്കി. രോഗിയെ ചികിത്സിച്ച ഡോക്ടര്‍ക്ക് മരണകാരണം രേഖപ്പെടുത്താം. ജില്ലാതല സമിതി ഇത് പരിശോധിച്ച്‌ അന്തിമ തീരുമാനമെടുക്കും.
24 മണിക്കൂറിനുള്ളില്‍ മരണത്തെക്കുറിച്ച്‌ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. പല കൊവിഡ് മരണങ്ങളും ഔദ്യോഗിക പട്ടികയില്‍ ഉള്‍പ്പെടുത്തുന്നില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സംസ്ഥാനതലത്തിലുള്ള സമിതിയായിരുന്നു ഇതുവരെ കൊവിഡ് മരണങ്ങളെല്ലാം നിശ്ചയിച്ചിരുന്നത്.
ഇനിമുതല്‍ മൂന്ന് തലത്തിലാണ് മരണകാരണം കൊവിഡാണോയെന്ന് പരിശോധിക്കുക. ആദ്യം ഡോക്ടര്‍ക്ക് അല്ലങ്കില്‍ മെഡിക്കല്‍ സൂപ്രണ്ടിന് നിശ്ചയിക്കാം. രോഗി മരിക്കുന്നത് വീട്ടില്‍വച്ചാണെങ്കില്‍ ബന്ധുക്കള്‍ ഉടന്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ വിവരമറിയിക്കണം. ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് പരിശോധിക്കും.
തുടര്‍ന്ന് ആവശ്യമുള്ള രേഖകള്‍ സഹിതം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ജില്ലാതല സമിതി പരിശോധിച്ച്‌ കൊവിഡ് മരണമാണെന്ന് സ്ഥിരീകരിക്കും. ഇത് ഡിഎംഒ അംഗീകരിക്കുന്നതോടെ റിപ്പോര്‍ട്ട് സംസ്ഥാനസമിതിക്ക് ഓണ്‍ലൈനായി നല്‍കും. സംസ്ഥാന സമിതി റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച്‌ മരണപട്ടിക തയ്യാറാക്കും.

Related Articles

Back to top button