IndiaKeralaLatest

കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ നാളെ ചുമതലയേല്‍ക്കും.

“Manju”

തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി കണ്ണൂര്‍ എം പി കെ സുധാകരന്‍ നാളെ ചുമതലയേല്‍ക്കും. രാവിലെ പത്ത് മണിക്ക് തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ ഗാന്ധി പ്രതിമയിലും പാളയം രക്തസാക്ഷി മണ്ഡപത്തിലെത്തിലും ഹാരാര്‍പ്പണം അര്‍പ്പിച്ച രാവിലെ 11 മണിക്കും 11.30നും ഇടയിലാണ് സുധാകരന്റെ ചുമതലയേല്‍ക്കല്‍ ചടങ്ങ്.

പത്തരയോടെ കെപിസിസി ആസ്ഥാനമായ ശാസ്തമംഗലത്തെ ഇന്ദിരാഭവനില്‍ എത്തുന്ന സുധാകരന് സേവാദള്‍ വളന്റിയര്‍മാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും. തുടര്‍ന്ന് സുധാകരന്‍ പാര്‍ട്ടി പാതക ഉയര്‍ത്തും. പതിനൊന്ന് മണിയോടെ സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഔദ്യോഗികമായി ഏറ്റെടുക്കും. ഇതിനു സ്ഥാനമൊഴിയുന്ന കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തും.

Related Articles

Back to top button