IndiaLatest

കൊവിഡ്​ വാക്​സിന്‍ ദീര്‍ഘകാല ഫലപ്രാപ്തിക്ക് ബൂസ്​റ്റര്‍ ഡോസ്​ വേണമെന്ന്​ പഠനം

“Manju”

ഡല്‍ഹി; കൊവിഡ്​ വാക്​സിന്‍ ദീര്‍ഘകാലത്തേക്ക്​ ഫലം ചെയ്യണമെങ്കില്‍ ബൂസ്​റ്റര്‍ ഡോസ്​ വേണമെന്ന്​ പഠനം. ഇന്ത്യയിലും യു.എസിലും യുറോപ്യന്‍ രാജ്യങ്ങളിലും നടത്തിയ പഠനത്തിലാണ്​ ഇക്കാര്യം വ്യക്​തമായത്​.ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വൈകാതെ ലഭിക്കുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ബൂസ്​റ്റര്‍ ഡോസിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്നും ​എയിംസിലെ ഡോക്​ടറായ സഞ്​ജീവ്​ സിന്‍ഹ പറഞ്ഞു.

അതേസമയം കോവിഡ്​ രോഗികളുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത കൈവെടിയരുത്​. കോവിഡിന്റെ നിര്‍ണായക ഘട്ടത്തിലൂടെയാണ്​ കടന്നു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button