IndiaLatest

രാജ്യത്ത് ഗ്രീന്‍ ഫംഗസും സ്ഥീരികരിച്ചു

“Manju”

ഡല്‍ഹി ; രാജ്യത്ത് ഗ്രീന്‍ ഫംഗസും സ്ഥീരികരിച്ചു. ഇ​​​ന്ദോര്‍ സ്വദേശിയിലാണ് ഗ്രീന്‍ ഫംഗസ്​ കണ്ടെത്തിയത് . കോവിഡ്​ രോഗമുക്​തി നേടിയയാളെ വിശദ പരിശോധനക്ക്​ വിധേയമാക്കിയപ്പോഴാണ്​ ഗ്രീന്‍ ഫംഗസ്​ കണ്ടെത്തിയതെന്ന്​ ശ്രീ അരബി​ന്ദോ ഇന്‍സ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കല്‍ സയന്‍സിലെ ഡോക്​ടറായ രവി ദോസി പറഞ്ഞു.

അതേസമയം രണ്ട്​ മാസങ്ങള്‍ക്ക്​ മുമ്പാണ്​ രോഗിയെ കോവിഡ്​ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. ഒരു മാസത്തോളം ഇയാള്‍ ഐ.സി.യുവില്‍ ചികിത്സയിലായിരുന്നു. പിന്നീട്​ കോവിഡ്​ മുക്​തിയുണ്ടായെങ്കിലും കടുത്ത പനി തുടരുകയായിരുന്നു. മൂക്കിലൂടെ രക്​തം വരികയും ചെയ്​തിരുന്നു. ഭാരം കുറഞ്ഞത്​ മൂലം രോഗി അതീവ ക്ഷീണതനായിരുന്നുവെന്നും ഡോക്​ടര്‍മാര്‍ അറിയിച്ചു.

Related Articles

Back to top button