IndiaLatest

കേരളത്തിന് 1,804.59 കോടിരൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു

“Manju”

ന്യൂഡല്‍ഹി : ‘ജല്‍ജീവന്‍ മിഷന്‍ പദ്ധതി’ക്കു കീഴില്‍ വീടുകളില്‍ കുടിവെള്ള ടാപ്പുകള്‍ സ്ഥാപിക്കാന്‍ കേരളത്തിന് 1,804.59 കോടിരൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. കഴിഞ്ഞ വര്‍ഷം 404.24 കോടിയാണ് നല്‍കിയത്. 2024 ഓടെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിയ്ക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. ‘ജല്‍ ജീവന്‍ പദ്ധതി’ ഓരോ മാസത്തിലും വിലയിരുത്തണമെന്ന് കേന്ദ്ര ജലവിഭവ മന്ത്രി ഗജേന്ദ്ര സിംഗ് ഷെക്കാവത്ത് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ നിര്‍ദ്ദേശിച്ചു. എല്ലാവര്‍ക്കും കുടിവെള്ളം എത്തിക്കുന്ന കേന്ദ്ര പദ്ധതി നടപ്പാക്കുന്നതില്‍ കേരളം വളരെ പിന്നിലാണെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന അവലോകന യോഗത്തില്‍ കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു.

Related Articles

Back to top button