IndiaLatest

ഭുവനേശ്വര്‍ ഐ.ഐ.ഐ.ടി.യില്‍ ഗവേഷണം

“Manju”

ഭുവനേശ്വര്‍ ; ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐ.ഐ.ഐ.ടി.), ഭുവനേശ്വര്‍ പിഎച്ച്‌.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍, ഇലക്‌ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ വിഷയങ്ങളിലാണ് അവസരം.

എന്‍ജിനിയറിങ്ങില്‍ ഗവേഷണത്തിന് അപേക്ഷാര്‍ഥിക്ക് സി.ജി.പി.എ. 7.5/ 70 ശതമാനം മാര്‍ക്കുള്ള എം.ഇ./എം.ടെക്. ബിരുദം ബന്ധപ്പെട്ട/അനുബന്ധ വിഷയത്തില്‍ വേണം. ഐ.ഐ. ടി./എന്‍.ഐ.ടി./ഐ.ഐ.ഐ. ടി. തുടങ്ങിയ മുന്‍നിര സ്ഥാപനങ്ങളില്‍നിന്ന് സി.ജി.പി.എ. 8.0/75 ശതമാനം മാര്‍ക്കുള്ള ബി.ഇ./ബി.ടെക്. ഉള്ളവര്‍ക്കും അപേക്ഷിക്കാം.

സയന്‍സ് പിഎച്ച്‌.ഡി. പ്രോഗ്രാം പ്രവേശനത്തിന് സി.ജി.പി.എ. 6.5/60 ശതമാനം മാര്‍ക്കുള്ള, ബന്ധപ്പെട്ട വിഷയത്തിലെ എം.എസ്സി.ക്കാര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ജൂണ്‍ 18 വരെ https://www.iiit-bh.ac.in/admissions വഴി നല്‍കാം. യോഗ്യതാപരീക്ഷയുടെ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഇന്‍ഫര്‍മേഷന്‍ ബ്രോഷര്‍ സൈറ്റില്‍ ലഭിക്കും.

Related Articles

Back to top button