IndiaLatest

മോട്ടോര്‍ വാഹന രേഖകളുടെ കാലാവധി നീട്ടി

“Manju”

ന്യൂഡല്‍ഹി: മോട്ടോര്‍ വാഹന രേഖകളുടെ കാലാവധി നീട്ടി. വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ്, ലൈസന്‍സ് തുടങ്ങിയവയുടെ കാലാവധി സെപ്റ്റംബര്‍ 30 വരെയാണ് നീട്ടിയത്. കേന്ദ്ര സര്‍ക്കാരാണ് ഇത് സംബന്ധിച്ച വിജ്ഞാപനമിറക്കിയത്. കോവിഡ് വ്യാപനം കണക്കിലെടുത്താണ് കേന്ദ്ര റോഡ്, ദേശിയപാതാ മന്ത്രാലയത്തിന്റെ തീരുമാനം.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഒന്നിനു ശേഷം കാലാവധി കഴി്ഞ്ഞ രേഖകള്‍ക്കാണ് കാലയളവ് നീട്ടിക്കിട്ടുക. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടപടികളുമായി മുന്നോട്ടുപോവണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും സര്‍ക്കാര്‍ നിര്‍ദേശിച്ചു. മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട അധികൃതര്‍ ഈ ഉത്തരവ് അനുസരിച്ചായിരിക്കണം നടപടികള്‍ സ്വീകരിക്കേണ്ടതെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. കോവിഡിനെ തുടര്‍ന്ന് നേരത്തെയും മോട്ടോര്‍ വാഹന രേഖകളുടെ കാലാവധി കേന്ദ്രം നീട്ടി നല്‍കിയിരുന്നു.

Related Articles

Back to top button