India

80 ഓക്‌സിജൻ പ്ലാന്റുകൾ സംഭാവനചെയ്ത്  ഗൂഗിൾ

“Manju”

ന്യൂഡൽഹി : ഇന്ത്യയുടെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തു പകർന്ന് ഗൂഗിൾ. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിക്കും. ഇതിനായി 109 കോടി രൂപ നൽകുമെന്ന് ഗൂഗിൾ മേധാവി സുന്ദർ ചിച്ചൈ അറിയിച്ചു.

ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്തുന്നതിമനായി 80 പ്ലാന്റുകളാണ് ഗൂഗിൾ സ്ഥാപിക്കുക. ഇതിന് പുറമേ വിവിധ ആശുപത്രികളിൽ കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഒരുക്കും. ഇത് കൂടാതെ കൊറോണ മുന്നണി പോരാളികളുടെ നൈപുണ്യ വികസനത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളും രാജ്യത്ത് ഗൂഗിൾ നടപ്പിലാക്കും. ഏകദേശം രണ്ടര ലക്ഷം മുന്നണി പോരാളികളാകും ഇതിന്റെ ഗുണഭോക്താക്കൾ ആകുക.

കൊറോണയുടെ രണ്ടാം തരംഗത്തിന്റെ തുടക്കം മുതൽ പ്രതിരോധ പ്രവർത്തനങ്ങളിൽ ഗൂഗിളും പങ്കാളിയായിരുന്നു. രാജ്യത്തെ ചികിത്സാ സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിനായി135 കോടിയാണ് ഗൂഗിൾ സംഭാവനയായി ഏപ്രിൽ മാസത്തിൽ നൽകിയിരുന്നത്. ഇതിന് പിന്നാലെയാണ് വീണ്ടും ഗൂഗിളിന്റെ സഹായം.

Related Articles

Back to top button