IndiaLatest

സിബിഎസ്‌ഇ പ്ലസ് ടു ഫലം ജൂലൈ 31നകം പ്രഖ്യാപിക്കും

“Manju”

ദില്ലി: സിബിഎസ്‌ഇ 12ാം ക്ലാസ് ഫലം ജൂലൈ 31ന് ഉള്ളില്‍ പ്രഖ്യാപിക്കുമെന്ന് സിബിഎസ്‌ഇ. അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ സുപ്രീം കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാര്‍ത്ഥികളുടെ മൂല്യനിര്‍ണയത്തിനുള്ള പുതിയ ഫോര്‍മുലയെ കുറിച്ചും സുപ്രീം കോടതിയില്‍ അറിയിച്ചിട്ടുണ്ട്. 10,11, 12 ക്ലാസുകളിലെ പരീക്ഷഫലത്തിന്റെ ആകെ തുകയെന്ന നിലയില്‍ കണക്കാക്കുമെന്നാണ് സിബിഎസ്‌ഇ സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്.
വിദ്യാര്‍ത്ഥികളുടെ 10, 11 ക്‌സാുകളിലെ വാര്‍ഷിക പരീക്ഷയുടെ മാര്‍ക്കുകളും 12ാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷയുടെയും ഫലങ്ങള്‍ പരിശോധിച്ചാണ് അന്തിമ ഫലം തയ്യാറാക്കുക. 30:30:40 എന്നീ അനുപാതത്തിലായിരിക്കും നടപ്പാക്കുക.
10, 11 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയ്ക്ക് 30 ശതമാനവും 12ാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷയ്ക്ക് 40 ശതമാനം വെയിറ്റേജും നല്‍കും. അഞ്ച് പ്രധാന വിഷയങ്ങളില്‍ കൂടുതല്‍ മാര്‍ക്കുള്ള മൂന്നെണ്ണത്തിന്റെ ശരശരിയാണ് എടുക്കുക. പ്രാക്ടിക്കല്‍ പരീക്ഷയുടെ മാര്‍ക്ക് സ്‌കൂളുകള്‍ സമര്‍പ്പിക്കണം.

Related Articles

Back to top button