KeralaLatest

ഒരു ജില്ല, ഒരു ഉത്പന്നം പദ്ധതിക്ക് തുടക്കമിട്ട് വ്യവസായ വകുപ്പ്

“Manju”

തിരുവനന്തപുരം: ഓരോ ജില്ലയിലെയും കാര്‍ഷിക ഉത്പന്നങ്ങളില്‍ നിന്ന് വ്യാവസായികാടിസ്ഥാനത്തില്‍ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ തയ്യാറാക്കുന്നതിനുള്ള ‘ഒരു ജില്ല ഒരു ഉത്പന്നം’ പദ്ധതിക്ക് തുടക്കമിട്ട് വ്യവസായ വകുപ്പ്. മന്ത്രി പി.രാജീവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇൗ വര്‍ഷം 108 യൂണിറ്റുകള്‍ തുടങ്ങാന്‍ തീരുമാനിച്ചു. യൂണിറ്റിന് 25 ലക്ഷം രൂപയോളം ചെലവ് വരും. പത്തുലക്ഷം രൂപ വരെയോ അല്ലെങ്കില്‍ 35ശതമാനമോ സര്‍ക്കാര്‍ സഹായം നല്‍കും. യൂണിറ്റില്‍ ചുരുങ്ങിയത് 15 പേര്‍ക്കെങ്കിലും നേരിട്ടും ഇരട്ടിയോളം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും.

പദ്ധതിക്കായി സംസ്ഥാന ബഡ്ജറ്റില്‍ 4.50 കോടി വകയിരുത്തിയിട്ടുണ്ട്. ഓരോ ജില്ലയിലും പദ്ധതി നടപ്പാക്കുന്നതിനുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍ വ്യവസായ വകുപ്പ് തരംതിരിച്ചു.

 തിരുവനന്തപുരം -മരച്ചീനി

 കൊല്ലം- മരച്ചീനിയും മറ്റു കിഴങ്ങു വര്‍ഗങ്ങളും

 പത്തനംതിട്ട- ചക്ക

 ആലപ്പുഴ, തൃശൂര്‍- നെല്ലുത്പന്നങ്ങള്‍

 കോട്ടയം, എറണാകുളം- കൈതച്ചക്ക

 ഇടുക്കി- സുഗന്ധവ്യഞ്ജനങ്ങള്‍

 പാലക്കാട് -ഏത്തക്കായ

 മലപ്പുറം, കോഴിക്കോട്- തേങ്ങയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍

 വയനാട് -പാലും പാലുല്‍പന്നങ്ങളും

 കണ്ണൂര്‍- വെളിച്ചെണ്ണ

 കാസര്‍കോട്- ചിപ്പി

സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ബ്‌ളോക്ക്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ തലങ്ങളിലുള്ള വ്യവസായ വികസന ഓഫീസര്‍മാരെ ബന്ധപ്പെടണം. സംരംഭകരെ സഹായിക്കാന്‍ എല്ലാ കേന്ദ്രങ്ങളിലും ഹാന്‍ഡ് ഹോള്‍ഡിംഗ് സംവിധാനം. പ്രശ്നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കാന്‍ സംസ്ഥാന, ജില്ലാതലങ്ങളില്‍ സമിതികള്‍.

Related Articles

Back to top button