Uncategorized

വീട്ടിനുളളില്‍ വളര്‍ത്തുന്ന ചെടി വില 14 ലക്ഷം

“Manju”

ചരിത്രപ്രാധാന്യമുള്ളതും പുരാവസ്തുക്കളും തുടങ്ങി പല സാധനങ്ങളും വന്‍തുകയ്ക്ക് ലേലത്തില്‍ വിറ്റു പോകാറുണ്ട്. എന്നാല്‍ ഒരു ചെടി ലേലത്തില്‍ വിറ്റുപോയത് 14 ലക്ഷത്തിലധികം രൂപയ്ക്കാണ്. കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുമെങ്കിലും സംഭവം ഉള്ളതാണ്.

ന്യൂസിലന്റില്‍ നടന്ന ഒരു ലേലത്തില്‍ വീട്ടിനുള്ളില്‍ വളര്‍ത്തുന്ന റാഫിഡോഫോറ ടെട്രാസ്‌പെര്‍മ എന്ന ചെടിയാണ് 14 ലക്ഷത്തില്‍ അധികം രൂപയ്ക്ക് വുറ്റു പോയത്. തായ്‌ലാന്റ്, മലേഷ്യ എന്നിവിടങ്ങളില്‍ കാണപ്പെടുന്ന ചെടിയാണ് റാഫിഡോഫോറ ടെട്രാസ്‌പെര്‍മ.
ന്യൂസിലന്റിലെ ട്രേഡ് മി എന്ന വെബ്‌സൈറ്റാണ് ചെടി ലേലത്തിന് വെച്ചത്.

എട്ട് ഇലകളാണ് ചെടിക്ക് ഉള്ളത്. ഒമ്പതാമത്തെ ഇല വിടാരാന്‍ തയ്യാറെടുത്തു നില്‍ക്കുന്നു. ഓരോ ഇലകളും വര്‍ണാഭമാണെന്നും 14 സെന്റീമീറ്റര്‍ വ്യപ്തിയുള്ള പാത്രത്തില്‍ മികച്ച രീതിയില്‍ വേരൂന്നിയതാണ് ചെടിയെന്നുമാണ് വെബ്‌സൈറ്റിലെ ചെടിയുടെ ചിത്രത്തിന് താഴെയുള്ള കുറിപ്പില്‍ പറയുന്നത്. 102000 കാഴ്ച്ചക്കാരെയാണ് ചെടിക്ക് വെബ്‌സൈറ്റില്‍ ലഭിച്ചത്. 1600 പേര്‍ വാച്ച്‌ലിസ്റ്റിലും ചെടിയെ ഉള്‍പ്പെടുത്തി. വീട്ടില്‍ വളര്‍ത്തുന്ന ചെടികളെ ഇഷ്ടപ്പെടുന്ന ധാരാളം പേര്‍ ന്യൂസിലാന്റിലുണ്ട്.

ഇവരില്‍ ചിലര്‍ എന്ത് വിലകൊടുത്തും സവിശേഷമായ ചെടികള്‍ വാങ്ങാന്‍ തയ്യാറാകുന്നു. വെബ്‌സൈറ്റിന്റെ ഇതുവരെയുള്ള ലേലത്തിനിടക്ക് വീട്ടിനുള്ളില്‍ വയ്ക്കുന്ന ഒരു ചെടിക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകയാണ് റാഫിഡോഫോറ ടെട്രാസ്‌പെര്‍മക്ക് ലഭിച്ചത്. കഴിഞ്ഞ വര്‍ഷവും വീട്ടിനുള്ളില്‍ വളര്‍ത്തുന്ന നാല് ഇലകളുള്ള വരിജനേറ്റഡ് മിനിമ എന്ന ഒരു തരം ചെടി 3,91,000 രൂപക്കാണ് ( ന്യൂസിലാന്റ് ഡോളര്‍ 8000) വിറ്റുപോയത്.

Related Articles

Back to top button