Uncategorized

പണം നൽകിയെന്ന ആരോപണം; കെ സുരേന്ദ്രനെതിരെ കേസ്

“Manju”

കൽപ്പറ്റ: തെരഞ്ഞടുപ്പിൽ മൽസരിക്കാൻ സി കെ ജാനുവിന് പണം നൽകിയെന്ന പരാതിയിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ കേസെടുത്തു. കൽപ്പറ്റ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിർദ്ദേശ പ്രകാരമാണ് സുൽത്താൻ ബത്തേരി പോലീസ് എഫ്ഐആർ. സികെ ജാനു രണ്ടാം പ്രതിയാണ്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസിന്റെ ഹർജിയിലായിരുന്നു ഇന്നലെ കോടതി ഉത്തരവ്.

തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ കൈക്കൂലി നൽകി എന്നതുൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തി. ജാനുവിനെ എൻഡിഎയിലേക്ക് മടക്കികൊണ്ടുവന്ന് ബത്തേരിയിൽ സ്ഥാനാർത്ഥിയാക്കാൻ സുരേന്ദ്രൻ പത്തു ലക്ഷം നൽകിയെന്ന് ആരോപിച്ചത് ജെആർപി ട്രഷറർ പ്രസീദ അഴീക്കോടാണ്. സുരേന്ദ്രന്റേത് എന്ന് അവകാശപ്പെടുന്ന ശബ്ദരേഖയും പ്രസീദ പുറത്തുവിട്ടിരുന്നു.

Related Articles

Back to top button