Latest

അറിഞ്ഞിരിക്കാം പൈനാപ്പിളിന്റെ ഗുണങ്ങള്‍

“Manju”

ശരീരത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ആവശ്യമായ ധാരാളം ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് പൈനാപ്പിള്‍. ദഹനത്തെ സഹായിക്കുകയും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന പൈനാപ്പിള്‍ മുടി, ചര്‍മ്മം, അസ്ഥി എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്തും. വിറ്റാമിന്‍ എ, കെ, ഫോസ്ഫറസ്, കാല്‍സ്യം, സിങ്ക്,​ മാംഗനീസ് എന്നിവ അടങ്ങിയിട്ടുണ്ട്. ദിവസേന പൈനാപ്പിള്‍ കഴിക്കുന്നത് കോശങ്ങളെ ദൃഢമാക്കും.

ചെറുപ്പം നിലനിറുത്തുന്ന ധാരാളം ആന്റി ഓക്സിഡന്റുകളുമുണ്ട് പൈനാപ്പിളില്‍. ഭക്ഷണശേഷം പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നത് നല്ല ദഹനം സാദ്ധ്യമാക്കും. ഇതിലെ ബ്രോമെലൈന്‍ അണുബാധയെ ചെറുത്ത് ചുമ, ജലദോഷം എന്നിവയെ പ്രതിരോധിക്കുന്നു. പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന നേത്രരോഗങ്ങളെ തടയാനും സന്ധികളിലെ വീക്കം കുറയ്ക്കാനും പേശികളുടെ ആരോഗ്യത്തിനും മികച്ചതാണ്. രക്തസമ്മര്‍ദ്ദവും രക്തം കട്ടപിടിക്കാനുള്ള സാദ്ധ്യതയും കുറയ്ക്കാനും ഫലപ്രദം. ശാരീരികവും മാനസികവുമായ ഊര്‍ജ്ജം നിലനിറുത്താനും പൈനാപ്പിളിന് കഴിയും.

Related Articles

Back to top button