LatestThiruvananthapuram

സ്വകാര്യ ബസ് സര്‍വ്വീസ്; മാര്‍ഗ നിര്‍ദേശങ്ങളായി

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച്‌ മാര്‍ഗ നിര്‍ദേശങ്ങളായി. ഒറ്റ- ഇരട്ട അക്ക നമ്ബര്‍ അനുസരിച്ച്‌ ബസുകള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ സര്‍വീസ് നടത്താം. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച്‌ സര്‍വീസ് നടത്തണമെന്ന നിര്‍ദേശമാണ് മാര്‍ഗനിര്‍ദേശത്തില്‍ പ്രധാനമായും ഗതാഗത മന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിക്കുന്നത്.
നാളെ ( വെള്ളിയാഴ്ച ) ഒറ്റയക്ക ബസുകള്‍ സര്‍വ്വീസസ് നടത്തണം. അടുത്ത തിങ്കളാഴ്ച ( 21-06-21)യും പിന്നെ വരുന്ന ബുധന്‍, വെള്ളി ദിവസങ്ങളിലും ഇരട്ട അക്ക നമ്ബര്‍ ബസുകള്‍ സര്‍വ്വീസ് നടത്തണം. അടുത്തയാഴ്ച ചൊവ്വ, വ്യാഴം ദിവസങ്ങളിലും തുടര്‍ന്ന് വരുന്ന തിങ്കളാഴ്ചയും (28-06-21) ഒറ്റ നമ്ബര്‍ ബസുകള്‍ വേണം നിരത്തില്‍ ഇറങ്ങാന്‍. ശനി, ഞായ‌ര്‍ ദിവസങ്ങളില്‍ ബസ് സര്‍വ്വീസ് അനുവദനീയമല്ല.
എല്ലാ സ്വകാര്യ ബസുകള്‍ക്കും എല്ലാ ദിവസവും സര്‍വീസ് നടത്താവുന്ന സാഹചര്യമല്ല ഇപ്പോള്‍ നിലവിലുള്ളതെന്നും അതിനാലാണ് അത്തരം ഒരു ക്രമീകരണം ഏര്‍പ്പെടുത്തിയതെന്നുമാണ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. തുടര്‍ന്ന് ഇതില്‍ മാറ്റം വരുത്തുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

Related Articles

Back to top button