Kerala

പ്രണയാഭ്യർത്ഥന നടത്തി ശല്യം ചെയ്യുന്നവരെ താക്കീതിൽ ഒതുക്കരുത്

“Manju”

തിരുവനന്തപുരം : പെരിന്തൽമണ്ണ എലംകുളത്ത് പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവാവ് പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസിനെതിരെ വനിത കമ്മീഷൻ. കടയ്ക്ക് തീയിടുകയും കടയുടമയുടെ മകളെ കുത്തിക്കൊലപ്പെടുത്തുകയും മറ്റൊരു മകളെ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഇതു സംബന്ധിച്ച് നേരത്തേ പരാതി ലഭിച്ചിട്ടും പോലീസിന്റെ ഭാഗത്തെ ജാഗ്രതക്കുറവാണ് കമ്മീഷൻ ചൂണ്ടിക്കാട്ടിയത്. ഇത് ഗൗരവത്തോടെയാണ് കാണുന്നതെന്നും കമ്മീഷൻ വ്യക്തമാക്കി.

പ്രണയാഭ്യർഥന നിരസിക്കുന്നതിന്റെ പേരിൽ കൊലപാതകം നടത്തുന്നത് അടിക്കടി സംഭവിക്കുന്നത് പോലീസിന്റെ ജാഗ്രതക്കുറവാണ് കാണിക്കുന്നതെന്ന് വനിത കമ്മീഷൻ അദ്ധ്യക്ഷ എം.സി.ജോസഫൈൻ പറഞ്ഞു. പെൺകുട്ടികളുടെ രക്ഷിതാക്കൾ ആവർത്തിച്ച് നൽകുന്ന പരാതികളിൽ, പ്രത്യേകിച്ചും പ്രതികൾ ലഹരിവസ്തുക്കൾക്ക് അടിമയും ക്രിമിനിൽ പശ്ചാത്തലമുള്ളവരുമാകുമ്പോൾ, പ്രതികളെ കേവലം താക്കീത് ചെയ്ത് വിടുന്നത് നിയമവിരുദ്ധമായ നടപടിയാണെന്നും എം.സി.ജോസഫൈൻ ചൂണ്ടിക്കാട്ടി.

പ്രണയം നിരസിച്ചതിന്റെ പേരിലാണ് പെരിന്തൽമണ്ണ സ്വദേശിയായ വിനീഷ് ബാലചന്ദ്രൻ എന്നയാളുടെ മകളെ കൊലപ്പെടുത്തിയത്. അച്ഛൻ വിവാഹത്തിന് സമ്മതിക്കില്ലെന്ന് പറഞ്ഞതിന്റെ വൈരാഗ്യത്തിലാണ് പ്രതി പെൺകുട്ടിയെ കുത്തിക്കൊന്നത്. പെൺകുട്ടിയുടെ അനുജത്തിയെ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. ഇയാൾക്കെതിരെ നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നതാണെന്ന് പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു.

Related Articles

Back to top button