Uncategorized

ലോകത്തിലെ ഏറ്റവും ഉയരമുള്ള പൂവ് ‘സുമാത്രന്‍ ടൈറ്റന്‍ ആരം’

“Manju”

അപൂര്‍വ്വ പുഷ്പത്തെ കാണാനായി ആയിരങ്ങളെത്തി. പോളണ്ടിലെ വാഴ്‌സയില്‍ ബൊട്ടാണിക്കല്‍ ഉദ്യാനത്തില്‍ വിരിഞ്ഞ ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള പൂവായ പുഷ്പമായ സുമാത്രന്‍ ടൈറ്റന്‍ ആരം കാണാനായിട്ടാണ് ആളുകള്‍ തടിച്ചുകൂടിയത്. കടുത്ത വംശനാശഭഷണി നേരിടുന്ന ഈ അപൂര്‍വ പുഷ്പം വിരിഞ്ഞ് രണ്ടുമൂന്നു ദിവസങ്ങള്‍ മാത്രമേ നിലനില്‍ക്കുകയുള്ളൂ. ശേഷം കൊഴിഞ്ഞു ഉണങ്ങി ഇല്ലാതാകും. പ്രധാനമായും ഇന്തോനേഷ്യയിലെ സുമാത്രന്‍ ദ്വീപുകളിലുള്ള മഴക്കാടുകളില്‍ മാത്രമാണ് ഈ അപൂര്‍വയിനം പുഷ്പം കാണപ്പെടുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള പൂവായ സുമാത്രന്‍ ടൈറ്റന്‍ ആരം പത്ത് മീറ്റര്‍ വരെ ഉയരം വയ്ക്കും.

വലിയ ഒരൊറ്റ ഇതള്‍ മാത്രമാണ് ഈ പൂവിന് ഉണ്ടാകുക. അഴുകിയ മാംസത്തിന്റെ പോലെയുളള അസഹ്യമായ ദുര്‍ഗന്ധമാണ് ഈ പൂവിന്. ഇതുകൊണ്ട് തന്നെ പലപ്പോഴും ഈ പൂവിനെ ലോകത്തിലെ തന്നെ ഏറ്റവും വലിയ പൂവായ റഫ്‌ലേഷ്യയുമായും പലപ്പോഴും ഉപമിക്കാറുണ്ട്. എന്നാല്‍ കാഴ്ചയില്‍ ഈ രണ്ട് പൂക്കളും തമ്മില്‍ നല്ല വ്യത്യാസമുണ്ട്. ഈ രണ്ടു പുഷ്പങ്ങളും പരാഗണത്തിന് പ്രാണികളെ ആകര്‍ഷിക്കാനായാണ് ഈ ഗന്ധം പുറപ്പെടുവിക്കുന്നത്. മാംസഭോജികളായ ചില വിട്ടിലുകള്‍, മാംസം തിന്നുന്ന ഈച്ചകള്‍ തുടങ്ങിയവയാണ് പ്രധാനമായും പരാഗണത്തിനെത്തുന്നത്.

രാസവസ്തുവായ ഡൈമീഥൈല്‍ ട്രൈ സള്‍ഫൈഡ് പുറന്തള്ളുന്നതാണ് പൂക്കളില്‍ നിന്ന് ഈ ഗന്ധം വരാനുളള കാരണം. പരാഗണത്തിനു ശേഷം ഓറഞ്ച് അല്ലെങ്കില്‍ ചുവപ്പു നിറമുള്ള കായ്കള്‍ ഇതില്‍ പിടിക്കും. ഈ കായകള്‍ ഭക്ഷിക്കുന്ന ചിലയിനം വേഴാമ്പലുകളില്‍ നിന്ന് ഇവയുടെ വിത്തുകള്‍ വീണ്ടും മണ്ണല്‍ എത്തുകയും. തുടര്‍ന്ന് പുതിയ ചെടികള്‍ വളരുകയും ചെയ്യുന്നു. ഏഴു വര്‍ഷങ്ങളുടെ ഇടവേളയിലാണ് ഈ പുഷ്പം വിരിയുന്നത്. അതുകൊണ്ടുതന്നെ പൂ വിരിയുമ്പോള്‍ കാണാനെത്തുന്ന ആളുകളുടെ എണ്ണം വളരെ കൂടുതലാണ്.

Related Articles

Back to top button