Uncategorized

ആരാധനാലയങ്ങള്‍ തുറക്കണമെന്ന ആവശ്യം തള്ളി സര്‍ക്കാർ

“Manju”

കോട്ടയം: ലോക്ക്ഡൗണില്‍ ഇളവു വന്നതിന് പിന്നാലെ ആരാധാനാലയങ്ങള്‍ തുറക്കാന്‍ ആവശ്യമുന്നയിച്ച് വിവിധ മത നേതാക്കള്‍ രംഗത്ത്. ക്രൈസ്തവ-മുസ്ലീം മത നേതാക്കളാണ് ഈയാവശ്യം ഉന്നയിച്ച് രംഗത്തുള്ളത്. എന്നാല്‍ ഇനിയും കോവിഡിന്റെ രണ്ടാം തരംഗം അവസാനിക്കാത്തതിനാല്‍ ഇക്കാര്യത്തില്‍ ഇളവ് വേണ്ടെന്നാണ് വിദഗ്ദ്ധ പക്ഷം.
വിശ്വാസികളുടെ മാനസിക ആശ്വാസത്തിനായി പള്ളികള്‍ തുറന്നു നല്‍കണമെന്നാണ് ക്രൈസ്തവ വഭാഗം ആവശ്യപ്പെടുന്നത്. ദേവാലയങ്ങളുടെ വലുപ്പം അനുസരിച്ച് ആളുകളെ അനുവദിച്ച് ആരാധനയ്ക്ക് അനുവദിക്കണെമന്നും ഇവര്‍ ആവശ്യപ്പെടുന്നു. സമാനമായ ആവശ്യമാണ് ഇസ്ലാം വിഭാഗത്തിനുമുള്ളത്.
ഇളവുകള്‍ നല്‍കി പരിമിതമായ എണ്ണത്തിനെങ്കിലും നിസ്‌കാരത്തിന് അനുവാദം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ ഇക്കാര്യത്തില്‍ അത്ര കടുംപിടുത്തം ഹൈന്ദവ വിഭാഗത്തിനില്ല എന്നതു ശ്രദ്ധേയമാണ്. കുറച്ചുകൂടി യുക്തിപൂര്‍വമാണ് അവര്‍ കാര്യങ്ങളെ സമീപിക്കുന്നതെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.
കോവിഡിന്റെ രണ്ടാം തരംഗം ഇനിയും പൂര്‍ണമായി നിലച്ചിട്ടില്ല. ചെറിയൊരു ജാഗ്രത കുറവ് വലിയ അപടകം വിളിച്ചുവരുത്തിയേക്കാം. കോവിഡ് നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തില്‍ ആരാധാനാലയങ്ങള്‍ തുറക്കുന്നത് വലിയ അപകടത്തിനാകും കാരണമാകുക.
വിവിധ പ്രദേശങ്ങളില്‍ ഇപ്പോഴും ടിപിആര്‍ 10നു മുകളില്‍ ആയിരിക്കെ ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നതു തന്നെ തെറ്റാണെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. പല വീടുകളില്‍ നിന്നുള്ളവര്‍ മണിക്കൂറുകള്‍ അടച്ച മുറികളില്‍ ഒരുമിച്ചു കൂടുന്നത് രോഗം പരത്താന്‍ ഇടയാക്കുമെന്നാണ് വിലയിരുത്തല്‍. എത്ര ശ്രദ്ധകാണിച്ചാലും ആരാധനാലയങ്ങളിലെ ഒത്തുചേരലില്‍ സാമൂഹിക അകലം പാലിക്കുന്നത് വിരളമാണ്.
ഇതു വലിയ വിപത്തിനാകും കാരണമെന്നും അതുകൊണ്ടുതന്നെ ഉടന്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കരുതെന്നുമാണ് വിദഗ്ദ്ധരുടെ പൊതു വിലയിരുത്തല്‍. ജനങ്ങളുടെ ജീവിതാവസ്ഥ തകര്‍ത്ത ലോക്ക്ഡൗണ്‍ പിന്‍വലിച്ചതുപോലെയല്ല, ആരാധനാലയങ്ങള്‍ തുറക്കണെമന്ന ആവശ്യമെന്നും ഇവര്‍ പറയുന്നു.

Related Articles

Back to top button