IndiaInternationalLatest

കൊവിഡ് ഇന്ത്യയെ തകര്‍ത്തുകളഞ്ഞു, ട്രംപ്

“Manju”

ന്യൂയോര്‍ക്ക്: കൊവിഡ് മഹാമാരി ഇന്ത്യയെ തകര്‍ത്തുകളഞ്ഞുവെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ്  ഡൊണാള്‍ഡ് ട്രംപ്. ആഗോളതലത്തില്‍ കൊവിഡ് വ്യാപനത്തിന് ഉത്തരവാദികളായ ചൈന യു എസിന് 10 ട്രില്യണ്‍ ഡോളര്‍ നഷ്‌ടപരിഹാരമായി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു അന്താരാഷ്‌ട്ര മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴായിരുന്നു മുന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ പരാമര്‍ശം.
കൊവിഡ് തകര്‍ത്ത രാജ്യങ്ങള്‍ ഒരിക്കലും പഴയതുപോലെയാകില്ല. അമേരിക്കയെ വളരെ മോശമായാണ് കൊവിഡ് ബാധിച്ചത്. എന്നാല്‍ മറ്റുരാജ്യങ്ങളെ അതിലേറെ മോശമായാണ് കൊവിഡ് ബാധിച്ചത്. ഇന്ത്യ ഇപ്പോള്‍ തകര്‍ന്നുപോയിരിക്കുകയാണ്. എല്ലാ രാജ്യങ്ങളും തകര്‍ന്നടിഞ്ഞിരിക്കുകയാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
വൈറസ് എവിടെ നിന്നാണ് വന്നത്, എങ്ങനെയാണ് വന്നത് എന്നതിനെ കുറിച്ച്‌ കണ്ടെത്തേണ്ടത് പ്രധാനമാണ്. തനിക്കതറിയാം എന്നും കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വേഗത്തില്‍ മടങ്ങിവരുന്ന രണ്ട് സാമ്പത്തിക ശക്തികളിലൊന്നായ ചൈന തീര്‍ച്ചയായും സഹായഹസ്‌തം നീട്ടേണ്ടതുണ്ടെന്നും ട്രംപ് ആവശ്യപ്പെട്ടു.
2019ല്‍ ചൈനയിലെ വുഹാനിലാണ് കൊവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. വുഹാനിലെ ലാബില്‍ നിന്ന് ചോര്‍ന്നതാണ് വൈറസ് എന്ന് ആരംഭഘട്ടത്തില്‍ തന്നെ ട്രംപ് ആരോപിച്ചിരുന്നു. ട്രംപിന്റെ പരാമര്‍ശം വരുംദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും.

Related Articles

Back to top button