InternationalLatest

ഗസ്സയില്‍ വീണ്ടും ബോംബാക്രമണവുമായി ഇസ്രായേല്‍

“Manju”

ഗസ്സയില്‍ വീണ്ടും ബോംബാക്രമണവുമായി ഇസ്രായേല്‍. ബെയ്​ത്​ ലാഹിയയിലെയും വിവിധ കേന്ദ്രങ്ങളിലാണ്​ വ്യാഴാഴ്ച രാത്രിയില്‍ ആക്രമണമുണ്ടായത്​. ആക്രമണത്തിനെത്തിയ ഒരു ഡ്രോണ്‍ ഗസ്സ പട്ടണത്തിന്​ പടിഞ്ഞാറുഭാഗത്ത്​ തകര്‍ത്തതായി റിപ്പോര്‍ട്ട്. ഇസ്രായേലിനെതിരെ ഹമാസ്​ നേതൃത്വത്തില്‍ ആക്രമണം നടന്നതായും റിപ്പോര്‍ട്ടുണ്ട്​.

അഗ്​നി ബലൂണുകള്‍ തൊടുക്കുന്നത്​ തുടരുന്ന സാഹചര്യത്തിലാണ്​ ആക്രമണമെന്നാണ്​ ഇസ്രായേല്‍ ​വിശദീകരണം. തുടര്‍ച്ചയായ മൂന്നാം ദിവസമാണ്​ ഇത്തരം ബലൂണുകള്‍ ഗസ്സയില്‍നിന്ന്​ ഇസ്രായേല്‍ അതിര്‍ത്തി കടക്കുന്നത്​. ബുധനാഴ്ച പുലര്‍ച്ചെയും ഇസ്രായേല്‍ ഗസ്സ മുനമ്പില്‍ ആക്രമണം നടത്തിയിരുന്നു.

Related Articles

Back to top button