KeralaLatest

‘മരക്കാര്‍’ ആ​ഗസ്റ്റ് 12-ന് തീയേറ്ററുകളിലേക്ക്

“Manju”

തിരുവനന്തപുരം: മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം 2021 ആ​ഗസ്റ്റ് 12 ന് ഓണം റിലീസായി തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. കോവിഡ് പ്രതിസന്ധി മൂലം ഒരു വര്‍ഷത്തിലേറെയായി റിലീസ് മാറ്റി വച്ചിരുന്ന ചിത്രമാണ് മരക്കാര്‍.

സ്നേഹത്തോടെ, നിറഞ്ഞ മനസ്സോടെ പ്രതീക്ഷിക്കുകയാണ്, ഈ വരുന്ന ഓഗസ്റ്റ് 12ന്, ഓണം റിലീസ് ആയി “മരക്കാര്‍ അറബിക്കടലിന്റെ സിംഹം” നിങ്ങളുടെ മുന്നിലെത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന്.. അതിനു നിങ്ങളുടെ പ്രാര്‍ഥനയും പിന്തുണയും ഉണ്ടാകുമെന്ന വിശ്വാസത്തോടെ ഞങ്ങള്‍ മുന്നോട്ട് നീങ്ങുന്നു.റിലീസ് തീയതി പുറത്ത് വിട്ട് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Related Articles

Back to top button