IndiaLatest

നീറ്റ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു

“Manju”

ന്യൂഡല്‍ഹി : രാജ്യത്തെ വിവിധ മെഡിക്കല്‍ കോളേജുകളിലേക്കുളള പ്രവേശന പരീക്ഷയായ നീറ്റ് മാറ്റിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു. രാജ്യത്തെ വിവിധ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടാനുള്ള ഏക മാര്‍ഗ്ഗമാണ് നീറ്റ് പ്രവേശന പരീക്ഷ. സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ കനത്ത ഫീസ് കൊടുത്ത് പഠിക്കാന്‍ സാധിക്കാത്ത രാജ്യത്തെ സാധാരണക്കാരുടെ മക്കള്‍ക്കുള്ള ഏക ആശ്രയം കൂടിയാണ് ഇത്.

പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചെങ്കിലും തയ്യാറെടുപ്പുകള്‍ എങ്ങും എത്താത്തതാണ് കാരണം. പരീക്ഷ തുടങ്ങാന്‍ ഒന്നരമാസം അവശേഷിക്കെ ഇതുവരെയായും അപേക്ഷ ഫോം പോലും ലഭ്യമായി തുടങ്ങിയിട്ടില്ലെന്ന് പരാതിയുണ്ട്. രാജ്യത്ത് കൊവിഡ് കൂടി വരുന്ന സമയത്ത് നീറ്റ് പരീക്ഷ നടത്തി രോഗവ്യാപനം കൂട്ടണമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

അതേസമയം പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യവുമായി സോഷ്യല്‍ മീഡിയകളില്‍ പ്രതിഷേധം ശക്തമാകുകയാണ്. ഈ വര്‍ഷം ആഗസ്റ്റ് ഒന്നിന് നീറ്റ് പരീക്ഷ രാജ്യവ്യാപകമായി നടത്തും എന്നാണ് പരീക്ഷകളുടെ നടത്തിപ്പ് ചുമതലയുള്ള നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ ടി എ) അറിയിച്ചിട്ടുളളത്. പരീക്ഷയുടെ രജിസ്ട്രേഷന്‍, സിലബസ്, യോഗ്യത തുടങ്ങിയ കൂടുതല്‍ വിവരങ്ങള്‍ എന്‍ ടി എയുടെ വെബ്സൈറ്റില്‍ ലഭ്യമാകും എന്ന് അധികൃതര്‍ അറിയിച്ചെങ്കിലും സൈറ്റ് പരതിയ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭിച്ചില്ല.

Related Articles

Back to top button