Latest

കോവിഡ് ; ഒഡീഷ വിജിലന്‍സ്​ ഡയറക്​ടര്‍ മരിച്ചു

“Manju”

ഭുവനേശ്വര്‍: ഒഡീഷ വിജിലന്‍സ്​ ഡയറക്​ടര്‍ ദേബാസിസ്​ പനിഗ്രഹി കോവിഡ് രോഗം ​ബാധിച്ച്‌​ മരിച്ചു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ​അദ്ദേഹം.വെള്ളിയാഴ്ച രാത്രി 10.15ഓടെയാണ്​ അന്ത്യം. 1991 ബാച്ചിലെ ഐ.പി.എസ്​ ഉദ്യോഗസ്​ഥനാണ്​ ദേബാസിസ് പനിഗ്രഹി.

ജൂണ്‍ തുടക്കത്തിലാണ് ​ 56 കാരനായ പനിഗ്രഹിക്ക്​ കോവിഡ് പോസിറ്റിവ് ​ സ്​ഥിരീകരിക്കുന്നത്​. ആദ്യം വീട്ടു നിരീക്ഷണത്തിലായിരുന്ന അദ്ദേഹത്തെ ആരോഗ്യനില വഷളായതോടെ ഘട്ടക്കിലെ ആദിത്യ അശ്വിനി കോവിഡ് ​ ആശുപത്രിയിലേക്ക്​ മാറ്റുകയായിരുന്നു. തുടര്‍ന്ന് ​ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ്​ അദ്ദേഹം കഴിഞ്ഞിരുന്നത്​.

അവിടെവെച്ച്‌ തുടര്‍ന്ന് ​ ആരോഗ്യനില വഷളായതോടെ ജൂണ്‍ എട്ടിന്​ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലേക്ക് വ്യോമ മാര്‍ഗം എത്തിച്ചു. അദ്ദേഹത്തിന്​ ന്യൂമോണിയ സ്​ഥിരീകരിക്കുകയും മറ്റു അസുഖങ്ങളുള്ളതിനാലും വിദഗ്​ധ ചികിത്സക്കായാണ്​ കൊല്‍ക്കത്തയിലേക്ക്​ മാറ്റിയത്​. പനഗ്രഹിക്ക്​ ,ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്​നായിക്ക്​, കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അടക്കമുള്ളവര്‍ ആദരാജ്ഞലി അര്‍പ്പിച്ചു .

Related Articles

Back to top button