IndiaLatest

ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കടുത്ത നിയന്ത്രണം; പ്രതിഷേധവുമായി ഐ ഓ എ

“Manju”

ടോക്കിയോ ഒളിമ്പിക്സിനെത്തുന്ന ഇന്ത്യന്‍ താരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കും ഏര്‍പ്പെടുത്തിയിരിക്കുന്നത് കടുത്ത നിയന്ത്രണങ്ങള്‍. ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്ന ഗ്രൂപ്പ് ഒന്നിലെ മറ്റ് അഞ്ച് രാജ്യങ്ങള്‍ക്കും സമാന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചില രാജ്യങ്ങള്‍ക്ക് മാത്രമായി കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതില്‍ ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ പ്രതിഷേധം അറിയിച്ചു. ജപ്പാന്‍ ഭരണകൂടത്തിന്റേത് വിവേചനമാണെന്ന് ഐ ഓ എ ആരോപിച്ചു.

ഗ്രൂപ്പ് ഒന്നില്‍ അഫ്ഗാനിസ്ഥാന്‍, മാല്‍ദീവ്സ്, നേപ്പാള്‍, പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവര്‍ക്കൊപ്പമാണ് ഇന്ത്യ. ജപ്പാനിലേയ്ക്ക് പുറപ്പെടുന്നതിനു മുന്‍പ് ഒരാഴ്ച ദിവസവും കൊവിഡ് ടെസ്റ്റ് നടത്തണമെന്ന് നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. ജപ്പാനിലെത്തി ആദ്യത്തെ മൂന്ന് ദിവസം മറ്റ് രാജ്യങ്ങളിലെ ഒരാളുമായും ഇടപഴകരുത്. ജപ്പാനിലേയ്ക്ക് പുറപ്പെടുന്നതിനു മുന്‍പുള്ള ഏഴ് ദിവസം സാമൂഹിക അകലം കൃത്യമായി പാലിക്കണം. ഒളിമ്പിക്സിനിടെ എല്ലാ ദിവസവും കൊവിഡ് പരിശോധനയുണ്ടാവും. അവരവരുടെ മത്സരത്തിന് അഞ്ച് ദിവസം മുന്‍പ് മാത്രമേ ഗെയിംസ് വില്ലേജില്‍ പ്രവേശിക്കാവൂ എന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.

Related Articles

Back to top button