IndiaLatest

തമിഴ്‌നാട് വീണ്ടും ലോക് ഡൗണ്‍ നീട്ടി

“Manju”

ചെന്നൈ: കോവിഡ് രണ്ടാം തരംഗo വ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക് ഡൗണ്‍ തമിഴ്‌നാട് വീണ്ടും നീട്ടി. ജൂണ്‍ 28 വരെ ലോക് ഡൗണ്‍ നീട്ടാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ആരോഗ്യ വിദഗ്ധരുമായി ആലോചിച്ച ശേഷമാണ് ഈ തീരുമാനം. എങ്കിലും നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ നല്‍കാനും നിശ്ചയിച്ചിട്ടുണ്ട്. ജില്ലകള്‍ മൂന്ന് മേഖലകളായി തിരിച്ചാണ് ഇളവുകള്‍ അനുവദിക്കുക.

ഈറോഡ്, സേലം, കോയമ്പത്തൂര്‍, തിരുപ്പൂര്‍ തുടങ്ങിയ കോവിഡ് രോഗബാധ ഇപ്പോഴും ഉയര്‍ന്നുതന്നെ നില്‍ക്കുന്ന 11 ജില്ലകളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കില്ല. കൃഷ്ണഗിരി, മധുര, ധര്‍മപുരി, കന്യാകുമാരി, തേനി, തെങ്കാശി, തിരുനെല്‍വേലി തുടങ്ങിയ 23 ജില്ലകളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കും. മൂന്നാം വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് എന്നീ നാലു ജില്ലകളിലും ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഏതാനും ഇളവുകള്‍ നല്‍കിയേക്കും.

Related Articles

Back to top button