IndiaLatest

ബുക്കിങ്ങില്‍ നിര്‍ണായക മാറ്റവുമായി റെയില്‍വേ

“Manju”

ദില്ലി: ഓണ്‍ലൈന്‍ ടിക്കറ്റ്​ ബുക്കിങ്ങില്‍ നിര്‍ണായക മാറ്റവുമായി ഇന്ത്യന്‍ റെയില്‍വേ. പുതിയ തീരുമാനം പ്രകാരം ഇന്ത്യന്‍ റെയില്‍വേ വെബ്​സൈറ്റിലൂടെയും ആപിലൂടേയും ബുക്ക്​ ചെയ്​ത ടിക്കറ്റുകള്‍ റദ്ദാക്കിയാല്‍ ഉടനടി റീഫണ്ട്​ നല്‍കുമെന്ന് റെയില്‍വേ വ്യക്തമാക്കി. ടിക്കറ്റ്​ ബുക്ക്​ ചെയ്യുമ്പോള്‍ ഐ.ആര്‍.ടി.സിയുടെ പേയ്​മെന്‍റ്​ ഗേറ്റ്​വേയായ ഐ.ആര്‍.ടി.സി- ഐപേ വഴി പണമടച്ചവര്‍ക്കാണ്​ അതിവേഗത്തില്‍ പണം തിരികെ ലഭിക്കുക. 2019ലാണ്​ ഇന്ത്യന്‍ റെയില്‍വേ ഐ.ആര്‍.ടി.സി-ഐപേ സംവിധാനം അവതരിപ്പിച്ചത്​. നിലവില്‍ ടിക്കറ്റ്​ റദ്ദാക്കുന്നവര്‍ക്ക്​ റീഫണ്ട്​ രണ്ട്​ മുതല്‍ മൂന്ന്​ ദിവസം വരെ എടുക്കാറുണ്ട്​. പുതിയ സംവിധാനം ട്രെയിന്‍ യാത്രക്കാര്‍ക്ക്​ ഗുണകരമാകുമെന്നാണ്​ പ്രതീക്ഷയെന്ന്​ ഇന്ത്യന്‍ റെയില്‍വേ വക്​താവ്​ പ്രതികരിച്ചു.

Related Articles

Back to top button