KeralaLatest

സ്വയം പ്രകാശിക്കാം, മറ്റുള്ളവര്‍ക്ക് പ്രകാശമാകാം; യോഗയുടെ പ്രാധാന്യത്തെകുറിച്ച്‌ നടന്‍ മോഹന്‍ലാല്‍

“Manju”

തിരുവനന്തപുരം: ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനം . യോഗയുടെ ഗുണങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ആഘോഷത്തിന്റെ പ്രധാന ലക്ഷ്യം. അത്തരത്തില്‍ യോഗയുടെ പ്രാധാന്യത്തെകുറിച്ച്‌ ലാലേട്ടന്‍ പങ്കിട്ട ഒരു സന്ദേശമാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. ഒപ്പം മനോഹരമായ ഒരു ചിത്രവും അദ്ദേഹം പങ്കിടുകയുണ്ടായി. അദ്ദേഹത്തിന്റെ പുതിയ ചിത്രം കണ്ട അതിശയത്തില്‍ ആണ് ആരാധകര്‍.

യോഗയിലൂടെ നമ്മുടെ ശരീരത്തിന്റെയും ജീവിതത്തിന്റെയും താളം ചിട്ടപ്പെടുത്താന്‍ സാധിക്കും. .ഈ ലോക യോഗാ ദിനത്തില്‍ സ്വയം പ്രകാശിക്കാം, മറ്റുള്ളവര്‍ക്ക് പ്രകാശമാകാം എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മോഹന്‍ലാല്‍ ഇക്കാര്യം സൂചിപ്പിക്കുന്നത്.ഈ പ്രായത്തിലെയും മെയ്യ് വഴക്കം അതിശയിപ്പിക്കുന്നതെന്ന് ആരാധകര്‍; ഒരു രക്ഷയില്ല; എഡിറ്റിങ് ആണോ; ആരായാലും ചോദിച്ചു പോകുമെന്നാണ് ആരാധകര്‍ പറയുന്നത്.

‘ഓരോ ശ്വാസത്തിലും നാം ഭാവിയെ അകത്തേക്കും ഭൂതത്തെ പുറത്തേക്കും വമിക്കുന്നുവെന്നാണ് പറയുക. രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കും. നമുക്ക് മാസ്‌കോടു കൂടി തന്നെ പ്രത്യാശാപൂര്‍വമായ ഭാവിയെ ശ്വസിച്ചും കെട്ടകാലത്തിന്റെ ഭൂതാവശിഷ്ടങ്ങളെ നിശ്വസിച്ചും ഈ ലോക യോഗാ ദിനത്തില്‍ സ്വയം പ്രകാശിക്കാം, മറ്റുള്ളവര്‍ക്ക് പ്രകാശമാകാം. ആശംസകള്‍’-മോഹന്‍ലാല്‍ കുറിച്ചു.

Related Articles

Back to top button