IndiaLatest

ഇന്ത്യയുടെ ആദ്യ മെഡല്‍ നേടി ഗുസ്തി താരം സജന്‍ ഭന്‍വാല

“Manju”

ന്യൂഡല്‍ഹി: ചരിത്രം സൃഷ്ടിച്ച്‌ ഇന്ത്യന്‍ ഗുസ്തി താരം സജന്‍ ഭന്‍വാല. അണ്ടര്‍ 23 ലോക ചാമ്പ്യന്‍ഷിപ്പില്‍ ഗ്രീക്കോറോമന്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേടിയാണ് സജന്‍ ഭന്‍വാല ചരിത്രം കുറിച്ചത്. സ്‌പെയിനില്‍ നടന്ന വേള്‍ഡ് എഡിഷനില്‍ പുരുഷന്മാരുടെ 77 കിലോഗ്രാം വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടിയാണ് അദ്ദേഹം നേട്ടം കൈവരിച്ചത്.

റിപ്പച്ചേജ് റൗണ്ടിലൂടെ പോരാടിയാണ് ഇന്ത്യന്‍ ഗുസ്തി താരം ചരിത്ര മെഡല്‍ സ്വന്തമാക്കിയത്. മോള്‍ഡോവയുടെ അലക്സാന്‍ഡ്രിന്‍ ഗുട്ടുവിനോട് 0-8ന് സാജന്‍ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പരാജയപ്പെട്ടു. കസാക്കിസ്ഥാന്റെ റസൂല്‍ സൂനിസിനെ 9-6ന് തോല്‍പ്പിച്ചാണ് 23-കാരന്‍ റെപ്പച്ചേജ് റൗണ്ട് തുടങ്ങിയത്. തുടര്‍ന്ന് വന്‍ തിരിച്ചുവരവ് നടത്തിയ സജന്‍ അവസാന ഘട്ടത്തില്‍ 4 പോയിന്റിന്റെ മുന്നേറ്റം നേടി 10-10 പോയിന്റില്‍ മിനിറ്റുകളുടെ വ്യത്യാസത്തില്‍ വിജയിക്കാനായി.

ജൂനിയര്‍ ലോക ചാമ്പ്യന്‍ ആന്റിം പംഗല്‍ ഉള്‍പ്പെടെ 20 ലധികം ഇന്ത്യന്‍ ഗുസ്തിക്കാര്‍ക്ക് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന അണ്ടര്‍ 23 ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ സ്പാനിഷ് സര്‍ക്കാര്‍ വിസ നിഷേധിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ടൂര്‍ണമെന്റിലെ സജന്റെ മെഡല്‍. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു സംഭവം നടക്കുന്നതെന്നും ഒരു രാജ്യത്തിന് ടൂര്‍ണമെന്റ് നടത്താന്‍ അനുമതി നല്‍കുന്നത് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരെ പങ്കെടുക്കുന്നത് തടയാന്‍ കഴിയില്ലെന്ന വ്യവസ്ഥയിലാണെന്നും റസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ബിബിഎസ് സിംഗ് ഖേദം പ്രകടിപ്പിച്ചു. 30 കളിക്കാരില്‍ 9 പേര്‍ക്ക് മാത്രമാണ് വിസ നല്‍കിയത്.

Related Articles

Back to top button