Uncategorized

ബ്രസീൽ :കൊറോണ മരണം അഞ്ചു ലക്ഷം കടന്നു

“Manju”

റിയോ ഡീ ജനീറോ: ആഗോള കൊറോണ വ്യാപനത്തിൽ രണ്ടാം തരംഗത്തിലും വിഷമിച്ച് ബ്രസീൽ. ഇതുവരെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചുലക്ഷം കടന്നതായാണ് റിപ്പോർട്ട്. വാക്‌സിനേഷനിൽ ഏറെ പിന്നിലുള്ള ബ്രസീലിൽ ഇതുവരെ 11 ശതമാനം ആളുകൾക്ക് മാത്രമേ വാക്‌സിൻ നൽകാനായിട്ടുള്ളു.

കടുത്ത ശൈത്യത്തിലേക്ക് കടക്കുന്ന ലാറ്റിനമേരിക്കൻ പ്രദേശത്ത് കൊറോണ ബാധയുടെ രൂക്ഷതയും സാമ്പത്തിക ഞെരുക്കവും കൂടുതൽ ദുരന്തമുണ്ടാക്കുമെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ മുന്നറിയിപ്പു നൽകുന്നത്.

ഇതുവരെ 5,00,588 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കൊറോണ രോഗബാധിതർ ഇതുവരെ 1,78,83,750 ആയിട്ടുണ്ട്. അമേരിക്കയേയും മറികടന്നാണ് ബ്രസീലിലെ മരണ നിരക്ക് കുതിക്കുന്നത്. ഒരു ദിവസം 2000 പേരാണ് ശരാശരി മരണത്തിന് കീഴടങ്ങുന്നത്. വാക്‌സിനേ ഷൻ പൂർത്തിയാകുന്ന സമയത്തോടെ 8 ലക്ഷം പേർവരെ കൊറോണ ബാധിതരായി മരണപ്പെ ട്ടേയ്ക്കാം എന്ന ആശങ്കയാണ് ബ്രസീലിയൻ പ്രസിഡന്റ് ജെയർ ബോൾസനാരോ പങ്കുവയ്ക്കു ന്നത്.

Related Articles

Back to top button