Uncategorized

ലോക്ഡൗൺ ഇളവുകൾ ; ചൊവ്വാഴ്ച യോഗം ചേരും

“Manju”

തിരുവനന്തപുരം : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ഡൗൺ ഇളവുകൾ വിലയിരുത്തുന്നതിന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചൊവ്വാഴ്ച അവലോകന യോഗം ചേരും. ബുധനാഴ്ച ചേരാനിരുന്ന യോഗമാണ് മാറ്റി നിശ്ചയിച്ചിരിക്കുന്നത്.

ചൊവ്വാഴ്ച സംസ്ഥാനത്തെ കൊറോണ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ താഴെയായിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു ദിവസം മുൻപേ യോഗം ചേരാൻ തീരുമാനിച്ചത്. യോഗത്തിന് ശേഷം കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.

നിലവിൽ എ,ബി കാറ്റഗറിയിലുള്ള സ്ഥലങ്ങളിലാണ് കൂടുതൽ ഇളവുകൾ ഉള്ളത്. കൂടുതൽ സ്ഥലങ്ങളിലേക്ക് ഇളവുകൾ വ്യാപിപ്പിക്കേണ്ടതിനെക്കുറിച്ച് യോഗം ചർച്ചചെയ്യും. 16 ഇടങ്ങളിലാണ് ടിപിആർ 30നു മുകളിൽ ഉള്ളത്. ഇളവുകൾ നൽകിയ പ്രദേശങ്ങളിൽ കഴിഞ്ഞ ഒരാഴ്ചയായി ടിപിആർ ഉയർന്നിട്ടില്ല. അതുകൊണ്ടുതന്നെ കൂടുതൽ ഇളവുകൾ നൽകുന്നത് രോഗവ്യാപന തോത് ഉയരുന്നതിന് ഇടയാക്കില്ലെന്നാണ് വിലയിരുത്തൽ.

സംസ്ഥാനത്ത് ഇളവുകൾ വന്നതോടെ ആരാധനാലയങ്ങൾ തുറക്കണമെന്നാണ് വ്യാപകമായി ഉയരുന്ന ആവശ്യം. ഇക്കാര്യത്തിലും യോഗത്തിൽ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.

Related Articles

Back to top button