KeralaLatestThiruvananthapuram

ശാന്തിഗിരി ശാന്തിമഹിമ സ്‌പീക്കർസ് ക്ലബ്ബ് “അഭിമുഖം പ്രോഗ്രാം” സംഘടിപ്പിച്ചു

“Manju”

തിരുവനന്തപുരം: പ്രസംഗങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും സമൂഹത്തിൽ നല്ല ആശയങ്ങൾ പകരുന്ന വ്യക്തികളുമായി സംവദിക്കുവാനും ,അവരുടെ അനുഭവങ്ങളും പ്രസംഗകലയിൽ അവർക്കുള്ള കഴിവുകൾ മനസിലാക്കുവാനും അത് വഴി നല്ല പ്രാസംഗികർ ആയിത്തീരാൻ കഴിവുള്ളവരെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയും ശാന്തിഗിരി ശാന്തിമഹിമ 2021 ജൂൺ 21 നു (തിങ്കളാഴ്ച) രാത്രി 7 മണിക്ക് ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സർവ്വാദരണീയ സ്വാമി ചൈതന്യ ജ്ഞാനതപസ്വിയുമായി അഭിമുഖം പരിപാടി സംഘടിപ്പിച്ചു. സര്‍വ്വാദരണീയസ്വാമി ഗുരുവിന്റെ ആശയം സംസാരിക്കുമ്പോൾ ഉണ്ടായ അനുഭവങ്ങൾ പങ്കുവെച്ചു. ഗുരുവാണികൾ ഹൃദ്യസ്ഥമാക്കുവാൻ ഉദ്‌ബോധിപ്പിച്ചു.

ശാന്തിമഹിമ കോ-ഓർഡിനേറ്റർ ബ്രഹ്മചാരി മനോജ് കുമാർ ആമുഖമായി സംസാരിച്ചു. പ്രവർത്തകരുടെ സംശയങ്ങൾക്ക് സ്വാമി ചൈതന്യ ജ്ഞാനതപസ്വി മറുപടി നൽകി. കൺവീനർ ഷിനു. എസ് സ്വാഗതവും
കോ-ഓർഡിനേറ്റർ ഹർഷദ് ലാൽ കൃതജ്ഞതയും പറഞ്ഞു . പ്രവർത്തകരിൽ ആത്മവിശ്വാസവും ഊർജ്ജസ്വലതയും പകർന്ന അഭിമുഖ
പരിപാടിയിൽ നൂറോളം ശാന്തിമഹിമ അംഗങ്ങൾ പങ്കെടുത്തു.

Related Articles

Back to top button